Flash News

ഇന്ത്യ ഡിസ്‌കവറി സെന്റര്‍ മഹാത്മഗാന്ധി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

September 25, 2015 , പി.പി. ചെറിയാന്‍

mgമാസ്സച്യൂസെറ്റ്‌സ്: മാസ്സച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായ ഇന്ത്യ ഡിസ്‌കവറി സെന്റര്‍ ദേശീയാടിസ്ഥാനത്തില്‍ മഹാത്മാഗാന്ധി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യ ഹെറിറ്റേജ് വാരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഇരുപതു വയസ്സിനു താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മത്സരിക്കുവാനുള്ള അവകാശമുണ്ട്.

ഗാന്ധിജിയുടെ സന്ദേശവും, ലോകജനതയില്‍ ചെലുത്തിയ സ്വാധീനവും എന്ന വിഷയത്തെകുറിച്ചു ഇംഗ്ലീഷില്‍ 1200 വാക്കുകളില്‍ കവിയാതെ ടൈപ്പു ചെയ്ത് അയക്കുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 30 ആണ്.

ഉപന്യാസങ്ങള്‍ സ്വതന്ത്ര ജഡ്ജിമാര്‍ പരിശോധിച്ചശേഷം ഒക്ടോബര്‍ രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കും. വിജയികള്‍ക്കു കാഷ് പ്രൈസ് നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഉപന്യാസങ്ങള്‍ അയ്‌ക്കേണ്ട ഇമെയില്‍ idcinboston@gmail.com.

കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഡിസ്‌കവറി സെന്റര്‍ വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top