കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് വാര്‍ഷിക കണ്‍വന്‍ഷന്‍ വിജയകരമായി

 doc

ഫിലഡല്‍ഫിയ: കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് 36ആമത് വാര്‍ഷീക സമ്മേളനം സെപ്റ്റംബര്‍ 5, 6, 7 തിയ്യതികളില്‍ ഫിലഡല്‍ഫിയായില്‍ വെച്ച് നടത്തപ്പെട്ടു. ഇംഗ്ലണ്ട്, കാനഡ, യു.എസ്സ് എന്നീ രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് ഡോക്ടര്‍മാരും കുടംബാംഗങ്ങളും മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ പങ്കെടുത്തു.

എ.കെ.എം.ജി പ്രസിഡന്റ് ഡോ. അലക്സ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജില്‍ പ്രസിഡന്റ് ഡോ. സീമ ജെയ്ന്‍ മുഖ്യ പ്രഭാഷകയായിരുന്നു. ഡാളസ്സില്‍ നിന്നുള്ള പ്രമുഖ ഡോക്ടര്‍ എം.വി പിള്ളയും പ്രഭാഷകരില്‍ ഒരാളായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള 110, 000 ഡോക്ടര്‍മാരും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇവിടെ ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇതില്‍ വിദ്യാര്‍ത്ഥികള്‍ മാത്രം 38, 000 വരുമെന്നും ഡോ. സീമ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത ഏക രാഷ്ട്രീയ നേതാവ് എം.പി ആന്റോ ആന്റണി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ആശുപത്രികളുടെ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ഓണാഘോഷങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. സമാപന സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റായി ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ ഡെയ്‌ലില്‍ നിന്നുള്ള ഡോ. സുനില്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Print Friendly, PDF & Email

Leave a Comment