Flash News

തെരുവുനായ: ഡി.ജി.പിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്ക്ഫോഴ്സ്

September 27, 2015 , സ്വന്തം ലേഖകന്‍

street-dogsതിരുവനന്തപുരം: നിലവിലെ നിയമപ്രകാരം പേവിഷബാധയുള്ള നായയെ ദയാവധത്തിന് വിധേയമാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെ ഡി.ജി.പിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്ക്ഫോഴ്സ് എല്ലാ കലക്ടര്‍മാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. തെരുവുനായ്ക്കളെ കൊന്നൊടുക്കിയാല്‍ പണം വാഗ്ദാനം ചെയ്തുള്ള പത്രപരസ്യം നല്‍കുന്ന സംഘടനകളെ നിരോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതിപോലും തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള ചുമതല സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനോ ആഭ്യന്തര വകുപ്പിനോ നല്‍കിയിട്ടില്ല. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന്റെ ഉത്തരവില്‍ പറയുന്നപ്രകാരം അപകടകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാമെന്ന നിര്‍ദേശം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍െറ നടപടിയില്‍ വിധി പറഞ്ഞിട്ടുമില്ല. ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ നായ്ക്കളെ കൊന്നൊടുക്കാന്‍ നാട്ടുകാര്‍ക്ക് അധികാരമില്ലന്ന് തിരിച്ചറിഞ്ഞാണ് ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായ സര്‍ക്കാര്‍ ചീഫ് വിപ്പിന്‍െറ പ്രസ്താവന പിന്‍വലിക്കണമെന്നും ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top