തരംഗം സൃഷ്ടിച്ച് നരേന്ദ്ര മോദി സിലിക്കണ്‍ വാലിയില്‍

modi-ceoകാലിഫോര്‍ണിയ: ലോകത്തിന്റെ ഐടി കേന്ദ്രമായ സിലിക്കണ്‍വാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം ആരംഭിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണതേടിയാണ് അദ്ദേഹം സിലിക്കണ്‍ വാലിയിലെ വിവര സാങ്കേതികവിദ്യ കമ്പനികളുമായി ചര്‍ച്ച നടത്താന്‍ എത്തിയത്.

സാന്‍ഹൊസെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മോദിയെ മേയര്‍ സാം ലിക്കാര്‍ഡേ, കൗണ്‍സില്‍ മെമ്പര്‍ ആഷ് കാര്‍ല, സന്‍ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റ് ജനറല്‍ അംബാസിഡര്‍ വെങ്കിടേശന്‍ അശോക് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സാങ്കേതിക വിദ്യയിലെ ഭീമന്മാരായ ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായി, അഡോബി സി.ഇ.ഒ ശന്തനു നാരായണ്‍, ക്വാല്‍കോം എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ്, ടെസ് ലാ ഇലക്ട്രിക് കാര്‍ കമ്പനി സി.ഇ.ഒ ഇലോണ്‍ മസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.

സാങ്കേതിക രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സഹായകമാകുമെന്ന് സത്യ നാഡെല്ല പറഞ്ഞു. ആപ്പിളിന്‌ ഇന്ത്യയുമായി വേറിട്ട ബന്ധമാണുള്ളതെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ടിം കുക്ക്‌ പറഞ്ഞു. സ്‌റ്റീവ്‌ ജോബ്‌സ് പ്രചോദനം തേടിയാണ്‌ ഇന്ത്യയില്‍ എത്തിയതെന്നും ടിം കുക്ക്‌ പറഞ്ഞു. മൂന്ന്‌ പതിറ്റാണ്ടിന്‌ ശേഷമാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്നത്‌. ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന് പിന്തുണ തേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി കാലിഫോര്‍ണിയയിലേക്ക് തിരിച്ചത്. സാന്‍ഫ്രാന്‍സിസ്കോ സന്ദര്‍ശിക്കുന്ന നാലാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. കാലിഫോണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയി‍ലും മോദി പ്രഭാഷണം നടത്തും.

ലോകത്തിന്റെ ഐടി തലസ്ഥാനമായ സിലിക്കണ്‍വാലിയില്‍ സാങ്കേതികരംഗത്തെ പ്രമുഖര്‍ സംഘടിപ്പിച്ച വിരുന്നിലും നരേന്ദ്രമോദി പങ്കെടുത്തു. ഇന്ത്യയിലെ 500 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സഹകരണത്തോടെ ഉടന്‍ വൈഫൈ സംവിധാനം കൊണ്ടുവരാനും ധാരണയായി. ഫെയ്സ്ബുക് ഹെഡ്ക്വാര്‍ട്ടേഴ്‌സും മോദി സന്ദര്‍ശിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രത്യേക ക്ഷണിതാവായാണ് മോദി എത്തുന്നത്. ഇരുവരുടേയും ചര്‍ച്ചയ്ക്കുശേഷം ഫെയ്സ്ബുക്ക് വഴി മോദി പൊതുജനങ്ങളുമായി ചോദ്യോത്തര പരിപാടി നടക്കും.

Print Friendly, PDF & Email

Leave a Comment