Flash News

ഫോണ്‍ നന്നാക്കിയില്ല; ബി.എസ്.എന്‍.എല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണം

September 27, 2015 , സ്വന്തം ലേഖകന്‍

BSNL-Photo-21മലപ്പുറം: രണ്ട് വര്‍ഷമായി തകരാറിലായി കിടക്കുന്ന ഫോണ്‍ നന്നാക്കാത്തതിന് ബി.എസ്.എന്‍.എല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി. ജില്ലാ ഉപഭോക്തൃ കോടതിയാണ് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവിലേക്ക് 1,000 രൂപ നല്‍കാനും ഉത്തരവിട്ടത്.

താനൂര്‍ സ്വദേശി സെയ്തു ചിത്രംപള്ളിയാണ് വീട്ടിലെ ലാന്‍ഡ് ഫോണ്‍ തകരാര്‍ ബി.എസ്.എന്‍.എല്‍ പരിഹരിക്കാത്തതിനെതിരെ ഉപഭോക്തൃകോടതിയെ സമീപിച്ചത്. 2013 സെപ്റ്റംബറില്‍ തകരാറിലായ ഫോണ്‍ നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് സെയ്തു ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായി ഫോണ്‍ പ്രവര്‍ത്തിക്കാത്തത് മൂലം വ്യാപാരിയായ തനിക്ക് ഒരുപാട് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top