ആമയുടെ പുറത്തു സവാരിയ്ക്കിറങ്ങിയ ഇരുപതുകാരി അറസ്റ്റില്‍

turtle2മെല്‍ബോണ്‍ (ഫ്‌ളോറിഡ): ഫ്‌ളോറിഡാ ബീച്ചില്‍ വന്നടിഞ്ഞ ആമയുടെ പുറത്തു സവാരിയ്ക്കു ശ്രമിച്ച ഇരുപതുകാരി സ്റ്റെഫിനിയെ ഫ്‌ളോറിഡാ പോലീസ് സെപ്തംബര്‍ 27 ശാനിയാഴ്ച അറസ്റ്റു ചെയ്തു.
ജൂലായ് മാസത്തിലാണ് സംഭവം ഉണ്ടായത്. സോഷ്യല്‍ മീഡിയായില്‍ ആമയുടെ പുറത്തു സവാരി ചെയ്യുന്ന ചിത്രം വൈറല്‍ ആയതോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.

പലവിധത്തിലും മറീന്‍ ടര്‍ട്ടിലിനെ (ആമയെ) ഉപദ്രവിച്ചിരുന്ന ഇവരുടെ പേരില്‍, നിരവധി കേസ്സുകളില്‍ ഇതിന് മുമ്പും വാറണ്ടുകള്‍ നിലവിലുണ്ടായിരുന്നു.

ഫ്‌ളോറിഡാ ഈസ്റ്റ് സെന്‍ട്രല്‍ കോസ്റ്റില്‍ നിന്നും ഇരുപതു മൈല്‍ നീളത്തില്‍ മെല്‍ബോണില്‍ സ്ഥിതി ചെയ്യുന്ന ബീച്ചില്‍ വിവധ ഇനങ്ങളിലുള്ള ആമകളുടെ വാസസങ്കേതമായിരുന്നു.

ബീച്ചില്‍ വന്നടിയുന്ന ആമകളുമായി കളിക്കുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും സവാരിക്കനുവാദമില്ലെന്നാണ് മെല്‍ബോണ്‍ പോലീസ് സാര്‍ജന്റ് ബ്രയാന്‍ ഹാര്‍ട്ട് പറഞ്ഞത്. അറസ്റ്റു ചെയ്ത സ്റ്റെഫിനിയെ ബ്രിവാര്‍ഡ് കൗഡി ജയിലിലേയ്ക്കയച്ചു. 2000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

turtle turtle3

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment