ബാല ലൈംഗീക പീഡനം മറച്ചുവെക്കുന്ന അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് പോപ്പിന്റെ കര്‍ശന താക്കീത്

pope1ഫിലഡല്‍ഫിയ : അമേരിക്കന്‍ സഭയുടെ സല്‍പേരിന് കളങ്കുമുണ്ടാക്കുന്ന രീതിയില്‍ ബാല ലൈംഗീക പീഡനങ്ങള്‍ നടക്കുന്നതിനെതിരെ പോപ്പിന്റെ താക്കീത്. ഇത്തരം സംഭവങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് പുറത്തുകൊണ്ടുവരുവാന്‍ അമേരിക്കന്‍ സഭയിലെ ബിഷപ്പുമാര്‍ ബാധ്യസ്ഥരാണെന്നും, അതു മറച്ചുവെക്കുവാന്‍ ശ്രമിക്കുന്നവരെ കുറിച്ചു ദൈവം വിലപിക്കുമെന്നും പോപ്പ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

ആറു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഞായറാഴ്ച ഫിലാഡല്‍ഫിയയിലെ കുറന്‍-ഫ്രംഹോള്‍ഡ് കറക്‌ഷണല്‍ ഫെസിലിറ്റിലെ അന്തേവാസികളെ സന്ദര്‍ശിച്ചതിനുശേഷം പ്രസ്താവന നടത്തുകയായിരുന്നു പോപ്പ്. കൊടുംകുറ്റവാളികളായ 100 പേരെ സന്ദര്‍ശിച്ചു അവര്‍ക്ക് പ്രതീക്ഷയും, പ്രത്യാശയും നല്‍കുന്ന സന്ദേശം പോപ്പു നല്‍കി.

തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടു ലക്ഷങ്ങള്‍ പങ്കെടുത്ത ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ പാര്‍ക്ക് വെയില്‍ നടന്ന ബലിയര്‍പ്പണത്തിന് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിചു.

ഫിലാഡല്‍ഫിയാ ആര്‍ച്ച് ഡയോസിസില്‍ തുടര്‍ച്ചയായ ലൈംഗീക പീഡന കേസ്സുകള്‍ ഗ്രാന്റ് ജൂറി മുമ്പാകെ വിചാരണക്ക് വരുന്നതിനിടയില്‍ മാര്‍പാപ്പ നല്‍കിയ മുന്നറിയിപ്പു വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് സഭാ നേതൃത്വം കരുതുന്നു.

bishop3 pope2

Print Friendly, PDF & Email

Leave a Comment