- Malayalam Daily News - https://www.malayalamdailynews.com -

ഓരോ പരിപാടിക്കും മോഡിക്ക് ഓരോ വസ്ത്രം

cover12 [1]സാന്‍ഹോസെ: യു.എസ് സന്ദര്‍ശനത്തിനിടെ ഞായറാഴ്ച നടന്ന നാല് പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ധരിച്ചത് നാലുതരം വിശേഷ വസ്ത്രങ്ങള്‍. അമേരിക്കയിലെ ജനപ്രിയ ഓട്ടോമേറ്റീവ് കമ്പനിയായ ടെസ്ല മോട്ടേഴ്സിലെ സന്ദര്‍ശനത്തോടെയാണ് മോഡി ഞായറാഴ്ച പര്യടനം ആരംഭിച്ചത്.

കാക്കി നിറത്തിലുള്ള പാന്‍റും നീല ഷര്‍ട്ടും ഐവറി നിറമുള്ള കോട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ഇവിടെ നിന്ന് മോദി നേരെ പോയത് ഡിജിറ്റല്‍ ഇന്ത്യ പരിപാടിക്ക്. ഐ.ടി ഭീമന്‍മാര്‍ അണിനിരന്ന വേദിയില്‍ വിശേഷ സന്ദര്‍ഭങ്ങളില്‍ അണിയുന്ന ഇളം ബ്രൗണ്‍ നിറത്തിലുള്ള ബാന്ധാല സ്യൂട്ടായിരുന്നു വേഷം. വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ കറുപ്പ്, നീല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഫേസ്ബുക്, ഗൂഗ്ള്‍ ആസ്ഥാനത്തത്തെിയ മോദി കറുത്ത പാന്‍റിനൊപ്പം ക്രീം ഷര്‍ട്ടും കറുപ്പ് നെഹ്റു ജാക്കറ്റുമാണ് ധരിച്ചത്. ഇന്ത്യക്കാരെ കാണാന്‍ സാപ് സെന്‍ററിലത്തെിയ മോഡിക്ക് വെള്ള കുര്‍ത്തയും ബ്രൗണ്‍ നിറത്തിലുള്ള നെഹ്റു ജാക്കറ്റുമായിരുന്നു വേഷം.

narendra-modi-brazil [2]


Like our page https://www.facebook.com/MalayalamDailyNews/ [3] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[4] [5] [6] [7] [8]