ഭര്‍ത്താവിനെ അന്വേഷിച്ച് ഗര്‍ഭിണിയായ മുംബൈ സ്വദേശിനി കണ്ണൂരില്‍

mdnകണ്ണൂര്‍: ഗര്‍ഭിണിയായ മുംബൈ സ്വദേശിനി കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി കണ്ണൂരിലത്തെി. നാസിക് സ്വദേശിനി ഷമീമ(27)യാണ് നാലു വയസ്സുകാരി അര്‍ഷിനയുമായി കണ്ണൂരിലത്തെിയത്.

ചാല പൊതുവാച്ചേരി സ്വദേശി ഫാരിസാണ് ഷമീമയുടെ ഭര്‍ത്താവ്. നാസിക്കില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഫാരിസ് അവിടെവെച്ചുണ്ടായ അടുപ്പത്തെ തുടര്‍ന്നാണ് ഇവരെ വിവാഹം ചെയ്തത്. എന്നാല്‍, ഇയാളുടെ നാട്ടിലെ മേല്‍വിലാസമോ മറ്റു വിശദാംശങ്ങളോ ഷമീമക്കും കുടുംബത്തിനും വ്യക്തമായി അറിയില്ല. നാട്ടിലേക്കെന്നുപറഞ്ഞ് മൂന്നുമാസം മുമ്പ് മുംബൈയില്‍ നിന്ന് പോന്നതായിരുന്നു ഫാരിസ്. തിരിച്ചത്തൊത്തതിനെ തുടര്‍ന്നാണ് യുവതിയും കുടുംബവും കേരളത്തിലേക്ക് ട്രെയിന്‍ കയറിയത്.

കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലത്തെിയ ഇവര്‍ എസ്.പി പി.എന്‍. ഉണ്ണിരാജനെ കണ്ട് പരാതി ബോധിപ്പിച്ചു. തുടര്‍ന്ന് വനിതാ പൊലീസുകാരുടെ സഹായത്തോടെ എടക്കാട് സ്റ്റേഷനിലത്തെി പരാതി കൈമാറി.

ഷമീമ നല്‍കിയ വിവരംവെച്ച് എടക്കാട് പൊലീസ് പൊതുവാച്ചേരിയിലത്തെി അന്വേഷിച്ചെങ്കിലും ഫാരിസ് എന്നയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഇവരെ മുഴപ്പിലങ്ങാട്ടെ അഗതിമന്ദിരമായ ‘തറവാട്ടി’ലേക്ക് മാറ്റി. ഭര്‍ത്താവിനെ കണ്ടത്തെിയാല്‍ മാത്രമേ നാട്ടിലേക്ക് തിരിച്ചുപോവുകയുള്ളൂവെന്ന വാശിയിലാണിവര്‍.

Print Friendly, PDF & Email

Leave a Comment