ഹൃദ്രോഗ ചികിത്സക്ക് കേരളം ചെലവിടുന്നത് 226 കോടി

heart-patientതിരുവനന്തപുരം: പുകയില ഉപഭോഗത്താലുണ്ടാകുന്ന ഹൃദ്രോഗ ചികിത്സക്ക് സംസ്ഥാനം പ്രതിവര്‍ഷം ചെലവിടുന്നത് 226 കോടി രൂപ. ഹൃദ്രോഗം മൂലമുള്ള സാമ്പത്തിക ചെലവുകളില്‍ 51 ശതമാനവും നേരിട്ടുള്ള ചികിത്സാ ചെലവുകളാണ്. രാജ്യത്ത് പുകയിലജന്യ രോഗങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ വിവരം.

പുകയിലജന്യ രോഗങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്താല്‍ കേരളമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹൃദ്രോഗ ചികിത്സാ ചെലവില്‍ മുന്നില്‍. പുകവലിയിലൂടെ കേരളത്തിലെ പുരുഷന്മാരുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടം 123.5 കോടിരൂപയും പരോക്ഷ സാമ്പത്തിക നഷ്ടം 62.7 കോടിരൂപയുമാണ്.

35നും 61നുമിടയില്‍ പ്രാമുള്ള ആളുകളുടെ പുകയില ഉപയോഗം മൂലം സംസ്ഥാനത്തിനുണ്ടാകുന്ന മൊത്തം സാമ്പത്തിക ചെലവുകളാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍െറയും ലോകാരോഗ്യ സംഘടനയുടെയും സഹായത്തോടെയുള്ള പഠനത്തിലൂടെ കണ്ടത്തെിയത്. ഹൃദ്രോഗം, അര്‍ബുദം, ക്ഷയം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ അധികരിച്ചായിരുന്നു പഠനം.

ആശുപത്രി ചികിത്സ, രോഗനിര്‍ണയ പരിശോധനകള്‍, ശസ്ത്രക്രിയാ ഫീസ്, ബെഡ് ചാര്‍ജ് തുടങ്ങിയവയാണ് നേരിട്ടുള്ള ചെലവുകളില്‍ പെടുന്നത്. അകാലമരണം മൂലമുള്ള നഷ്ടത്തെ കൂടാതെ, യാത്രച്ചെലവ്, ശുശ്രൂഷിക്കുവര്‍ക്കുള്ള താമസസൗകര്യം, രോഗി ആശുപത്രിയിലായതു കാരണം വീട്ടിലുണ്ടാകുന്ന വരുമാനക്കുറവ് എന്നിവ പരോക്ഷ ചെലവുകളില്‍ ഉള്‍പ്പെടുന്നു.

2009-10 ലെ ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വേ (ഗാട്സ്) പ്രകാരം കേരളത്തിലെ 35.5 ശതമാനം പുരുഷന്മാര്‍ വിവിധ തരത്തിലെ പുകയില ഉല്‍പങ്ങള്‍ ഉപയോഗിക്കുന്നതായും 27.9 ശതമാനം പുരുഷന്മാര്‍ പുകവലിക്കുന്നതായും 13.1 ശതമാനംപേര്‍ പുകരഹിത പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടത്തെിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment