Flash News

സിയന്നാ മലയാളി അസോസിയേഷന്‍ ഓണഘോഷം ശ്രദ്ധേയമായി

September 29, 2015 , ജീമോന്‍ റാന്നി

Photo1ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്‌മകളിലൊന്നായ മിസൗറി സിറ്റിയിലുള്ള സിയന്നാ മലയാളി അസോസിയേഷന്റെ (സിമാ)ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ കൊണ്ടും നിരവധി മലയാളി കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.

സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10:30 മുതല്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവലായത്തോടു ചേര്‍ന്നുള്ള ഹാളില്‍ വര്‍ണ്ണപകിട്ടാര്‍ന്ന ചടങ്ങുകളോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറച്ചു.

കേരളത്തനിമയില്‍ വസ്ത്രങ്ങളണിഞ്ഞെത്തിയ സിയന്നാ മലയാളി മങ്കമാര്‍ ഓണപ്പൂക്കളം ഒരുക്കിയത് വേദിയെ മനോഹരമാക്കി. ഏഞ്ചല്‍ ജോണ്‍, മിഷല്‍ സജി, ഏഞ്ചല്‍ മനോജ്, സോണിയ റെജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സ്വാഗതനൃത്തത്തോടുകൂടി ആരംഭിച്ച ഓണചടങ്ങുകളില്‍ സിയന്നായിലെ 160 ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങളായുള്ള സിയന്നാ മലയാളി അസോസിയേഷന്‍ (സിമാ) പ്രസിഡന്റ് ജോണ്‍ കെ. ഫിലിപ്പ് (പ്രകാശ്) അദ്ധ്യക്ഷ പ്രസംഗം നടത്തി.

നാം അധിവസിയ്ക്കുന്ന ഹൂസ്റ്റണ്‍ സമൂഹത്തിലെ കഷ്ടത അനുഭവിയ്ക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാനുള്ള ഹൃദയത്തിന്റെ എളിമയായിരിയ്ക്കണം ഈ ഓണത്തില്‍ കൂടി പ്രസക്തമാകേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് ഗുരുവായൂര്‍ അമ്പലത്തിന്റെ മുന്‍ ട്രസ്റ്റി ചെയര്‍മാന്‍ ഡോ. ബിജു ഓണസന്ദേശം നല്‍കുകയും ഭദ്രദീപം തെളിയിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പാണനായി വേഷമണിഞ്ഞെത്തിയ സാല്‍ബി വിന്‍സന്റ് അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മനോജ് പീറ്ററും രാമപിള്ളയും ചേര്‍ന്നു നയിച്ച മുന്‍കാല ഓണത്തെ ഓര്‍മ്മിപ്പിക്കുന്ന നാടകത്തില്‍ സുജ റ്റോം, ലിസ് റ്റോം, ക്ലാര റ്റോം, അലന്‍ സാല്‍ബി, ഷെറില്‍ ബിജു, സ്‌റ്റെയ്‌സി റ്റോം, എമിലി റ്റോം എന്നിവര്‍ വേഷമണിഞ്ഞെത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെ കാണികള്‍ ആ ലഘു നാടകത്തെ ഹൃദയത്തിലേറ്റി.

ഡാനിയേല്‍ ചക്രമാക്കില്‍, സെറില്‍ സൈമണ്‍, മിതുല്‍ ജോസ്, ജെസ്‌വിന്‍ ജോസഫ്, നിതിന്‍ ഏബ്രഹാം, ദേവികാ മധു, അലീനാ സാല്‍ബി, അലീഷ സാല്‍ബി, എമില്‍ സൈമണ്‍, ബ്ലസീനാ ബാബു എന്നിവര്‍ ചേര്‍ന്ന് നടത്തിയ നൃത്ത സംഗീത നാടകവും അരങ്ങു തകര്‍ത്തു.

ബ്രിന്‍ഡാ വര്‍ഗീസ്, നടാഷാ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ നൃത്തത്തോടൊപ്പം, നീനാ ജോസ്, അമാനാ ആന്റോ, ഏസിലിന്‍ സാം, മായ ജോര്‍ജ്ജ് എന്നിവരുടെ നൃത്തചുവടുകളും ഓണാഘോഷ പരിപാടികള്‍ക്ക് പത്തിരട്ടി മാറ്റു നല്‍കി. ജോയല്‍ ജോണ്‍, ഓസ്റ്റിന്‍ സജി, നെവില്‍ ജോസ്, ക്രിസ്ത്യന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കിയ വള്ളംകളി പുന്നമടക്കായയിലെ വള്ളംകളിയുടെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു. അവതാരകയായിരുന്ന വിസ്മിത വര്‍ഗീസ് മനോഹരമായ ഒരു നൃത്തത്തിന് ചുവടു വച്ചു.

മാവേലിയായി എഴുന്നെള്ളിയ അനില്‍ കളത്തൂരിന്റെ വേഷം അക്ഷരാര്‍ത്ഥത്തില്‍ ‘മാവേലിയെ’ മികവുറ്റതാക്കി. താലപ്പൊലി ഏന്തിയ മലയാളിമങ്കമാര്‍ മുത്തുക്കുടകളുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. താളമേളങ്ങള്‍ ആരവത്തിന് കൊഴുപ്പേകി.

മധു ചെറിക്കല്‍, മനോജ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. സിയന്നായിലെ യുവജനങ്ങള്‍ ആലപിച്ച ദേശഭക്തിഗാനം ‘വന്ദേമാതരം’ ജനഹൃദയങ്ങളില്‍ ഇന്ത്യയുടെ ദേശസ്‌നേഹം ഉണര്‍ത്തിച്ചു. പരിപാടികള്‍ക്ക് എംസിയായി ചുക്കാന്‍ പിടിച്ചത് സൈമണ്‍ ചിറ്റിലപ്പള്ളി ആയിരുന്നു. സാല്‍ബിയുടെ നന്ദിപ്രകാശനത്തിനുശേഷം സെക്രട്ടറി സൈലസ് ബ്ലസന്റെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

Photo2 Photo3 Photo5 Photo7 Photo8


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top