Flash News

‘യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ’ സംഘം എബ്രഹാം മാര്‍ പൗലോസ് തിരുമേനിയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നു

September 29, 2015 , ബെന്നി പരിമണം

abraham mar paulose-horzചിക്കാഗോ: ഭാരത ക്രൈസ്തവ സുവിശേഷവത്ക്കരണത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി സുപ്രധാന പങ്കുവഹിക്കുന്ന ‘യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ’ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നോര്‍ത്ത് അമേരിക്കയില്‍ പര്യടനം നടത്തുന്നു.

മാര്‍ത്തോമാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ ഡോ. രാജു എബ്രഹാം, സാം ജെ. ദാസ്, മാര്‍ത്തോമാ സഭയുടെ അത്മായ ട്രസ്റ്റിയും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ അഡ്വ. പ്രകാശ് പി. തോമസ് എന്നിവര്‍ ഒക്ടോബര്‍ 6-ന് ചിക്കാഗോയില്‍ എത്തിച്ചേരും. രണ്ടു ദിവസം ചിക്കാഗോയില്‍ തങ്ങുന്ന സംഘം എക്യുമിനിക്കല്‍ കൗണ്‍സിലിന്റെ യോഗത്തിലും, മറ്റു പ്രധാന മീറ്റിംഗുകളിലും സംബന്ധിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഷിംഗ്ടണ്‍, ഫിലഡല്‍‌ഫിയ, ന്യൂയോര്‍ക്ക്, ന്യൂജെഴ്സി, അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ഹൂസ്റ്റണ്‍, ഡാളസ്, സെന്റ് ലൂയീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും മീറ്റിംഗുകളില്‍ സംബന്ധിക്കുകയും ചെയ്യും. 19-ന് തിരികെ ഭാരതത്തിലേക്ക് യാത്ര തിരിക്കും.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പീഡിതരായ ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ സഭാവ്യത്യാസമന്യേ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ച് വെക്കുന്ന യു.സി.പി.ഐ. പ്രവര്‍ത്തകരുടെ അമേരിക്കന്‍ സന്ദര്‍ശനം കൂടുതല്‍ ജനങ്ങളിലേക്ക് സംഘടനയുടെ ദര്‍ശനങ്ങളെ എത്തിക്കുവാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് ചാക്കോ 773 793 8191, ഐപ്പ് സി. വര്‍ഗീസ് പരിമണം 224 200 5771, ബെന്നി പരിമണം 847 306 2856.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top