Flash News

മണപ്പുറം ശാഖയില്‍ മോഷണം നടത്തിയത് മാനേജറും അക്കൗണ്ടന്റും ചേര്‍ന്ന്

September 29, 2015 , സ്വന്തം ലേഖകന്‍

cb281കോയമ്പത്തൂര്‍: ഡിണ്ടുഗല്‍ ജില്ലയിലെ വത്തല്‍ഗുണ്ട് മണപ്പുറം ഫൈനാന്‍സിയേഴ്സിന്റെ ശാഖയില്‍നിന്ന് കോടികളുടെ സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ചത് മാനേജറും അക്കൗണ്ടന്‍റും ചേര്‍ന്ന്.

ശാഖ മാനേജരായ ഡിണ്ടുഗല്‍ തിരുമത്തുപട്ടി ശങ്കിലിപാണ്ടി, അക്കൗണ്ടന്‍റ് മധുര പേരയൂര്‍ മൂര്‍ത്തി, മലയാളിയായ സുഭാഷ്, തൂത്തുക്കുടി സ്വദേശികളായ മുരുകദാസ്, പ്രശാന്ത്, മധുര പേരയൂര്‍ രമേഷ് എന്നിവരാണ് പ്രതികള്‍. ഇവരുടെ പക്കല്‍നിന്ന് 6.6 കിലോ സ്വര്‍ണവും മൂന്നുലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ആറ് കോടിയുടെ സ്വര്‍ണാഭരണങ്ങളും 17 ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്. കൊടൈക്കനാലിലെ രഹസ്യതാവളത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

ബലിപെരുന്നാള്‍ ദിവസമായ വ്യാഴാഴ്ച രാവിലെയാണ് വത്തല്‍ഗുണ്ട് മെയിന്‍ റോഡിലുള്ള കെട്ടിടത്തിന്‍െറ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലേക്ക് ആറംഗ മുഖംമൂടി സംഘം ഇരച്ചുകയറി കവര്‍ച്ച നടത്തിയത്. ഈ സമയത്ത് ശാഖാ മാനേജര്‍ ശങ്കിലിപാണ്ടി, മൂര്‍ത്തി, സുകന്യ, ശരണ്യ എന്നീ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെയും കാവല്‍ക്കാരന്റെയും കൈകാലുകള്‍ കൂട്ടിക്കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് മുറിയില്‍ പൂട്ടിയിട്ടായിരുന്നു കവര്‍ച്ച.

ആദ്യഘട്ടത്തില്‍ ചില ജീവനക്കാരുടെ മൊഴികളില്‍ പൊലീസിന് സംശയം ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് മാനേജര്‍ ശങ്കിലിപാണ്ടി, മൂര്‍ത്തി എന്നിവരുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് വ്യക്തമായത്. മുരുകദാസും പ്രശാന്തും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ തൂത്തുക്കുടി ഡിപ്പോയില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top