Flash News

സിസ്റ്റര്‍ അമലയുടെ ക്രൂര കൊലപാതകം നിസ്സംഗതയോടെ വിവരിച്ച് പ്രതി സതീഷ്ബാബു

September 30, 2015 , സ്വന്തം ലേഖകന്‍

satheesh.jpg.image.784.410

പാലാ: സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ സതീഷ്ബാബു കൊല നടത്തിയത് എങ്ങനെയെന്ന കാര്യം പൊലിസനോട് വിവരിച്ചത് തികച്ചും നിര്‍വികാരനായി. അമലയെ കൊല്ലുംമുമ്പ് സെപ്റ്റംബര്‍ 13ന് ഇതേ കോണ്‍വെന്‍റിലെ സിസ്റ്റര്‍ ജസീന്തയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച രീതിയും കോണ്‍വെന്‍റിലേക്ക് പ്രവേശിച്ച രീതിയും ഇയാള്‍ ആദ്യം വിവരിച്ചു.

ആദ്യ ആക്രമണത്തിനുമുമ്പ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സുഹൃത്തിന് കൂട്ടിരിക്കാനത്തെിയപ്പോള്‍ ആശുപത്രിയുടെ മുകളില്‍നിന്ന് കോണ്‍വെന്‍റിനെ സൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് ആക്രമണത്തിന് തയാറെടുത്തത്. രാത്രി കോണ്‍വെന്‍റിന് പിന്‍വശത്തുള്ള വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് വാതിലിലും ഇവിടുത്തെ വാട്ടര്‍ കണക്ഷന്‍ പൈപ്പിലുമായി ചവിട്ടിക്കയറി പാരപ്പറ്റിലത്തെി. അവിടെനിന്ന് മൂന്നാംനിലയുടെ ടെറസിലത്തെി ഷീറ്റിനിടയിലൂടെ നുഴഞ്ഞിറങ്ങി കോണ്‍വെന്‍റിന്റെ നടുത്തളത്തിലിറങ്ങി. നടുത്തളത്തില്‍ നിന്ന് വരാന്തയിലേക്കുള്ള ഗ്രില്ല് അടച്ചിരുന്നില്ല. ഇതുവഴി വരാന്തയിലത്തെി തുടര്‍ന്ന് സ്റ്റെയര്‍കേസിലൂടെ മൂന്നാം നിലയിലത്തെി ജസിന്തയെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.

16ന് രാത്രി കോണ്‍വെന്‍റിന് മുന്നിലത്തെിയ പ്രതി മുന്‍വശത്തെ വാതിലിന് സമീപമുള്ള ഇടനാഴിയിലൂടെ അടുക്കളഭാഗത്തത്തെി ഇവിടെനിന്ന് ഗ്രില്ലില്‍ പിടിച്ചുകയറി കെട്ടിടത്തിന് മുകളിലത്തെി മുമ്പത്തേതുപോലെ നടുത്തളത്തിലിറങ്ങി. വരാന്തയിലേക്കുള്ള ഗ്രില്ല് പൂട്ടിയ ചെറിയ താഴ് വലിച്ചുപൊട്ടിച്ചു. വാരന്തയിലൂടെ മൂന്നാംനിലയിലത്തെിയപ്പോള്‍ സിസ്റ്റര്‍ അമലയുടെ മുറിയില്‍ വെളിച്ചം കണ്ടു. ഇതിനിടെ സ്റ്റെയര്‍കേസിന് സമീപത്തുള്ള മെയിന്‍ സ്വിച്ചിനടുത്തിരുന്ന ഇരുമ്പ് പിടിയുള്ള കൈത്തൂമ്പയും കൈയിലെടുത്തു. തുറന്നുകിടന്ന സിസ്റ്റര്‍ അമലയുടെ മുറിയില്‍ വെളിച്ചം കണ്ട പ്രതി അവിടെ കയറുകയായിരുന്നു. ഈ സമയം ബാത്റൂമില്‍നിന്ന് ഇറങ്ങിവന്ന സിസ്റ്ററുടെ തലക്ക് പിന്നിലും തുടര്‍ന്ന് നെറ്റിയിലും അടിച്ചു. ഇതിനുശേഷം തൂമ്പ കഴുകി വൃത്തിയാക്കി യഥാസ്ഥാനത്ത് തിരികെവെച്ചു.

ജസീന്തയെ ആക്രമിച്ചത് പട്ടികപോലുള്ള കനമുള്ള വസ്തു ഉപയോഗിച്ചായിരുന്നെന്ന് പ്രതി പറഞ്ഞു. പുറത്തിറങ്ങിയ പ്രതി മഠത്തിന് പിന്നിലുള്ള കുറ്റിക്കാട്ടിലേക്ക് ആയുധം വലിച്ചെറിയുകയും ചെയ്തിരുന്നു. രണ്ടു സംഭവങ്ങളും ചെയ്ത രീതി മുറികളിലത്തെി പ്രതി പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.

രണ്ടുതവണയും മഠത്തിനുള്ളില്‍ കടന്ന സതീഷ്ബാബു ആദ്യമേ മഠത്തിന്‍െറ അടുക്കളവാതില്‍ തുറന്നിട്ടിരുന്നു. ഇതുവഴിയാണ് കൃത്യനിര്‍വഹണത്തിന് ശേഷം രണ്ടുപ്രാവശ്യവും പുറത്തിറങ്ങിയതും. കൊല നടന്ന ദിവസം താഴത്തെ നിലയിലത്തെി മുറിയില്‍നിന്ന് 450രൂപ അപഹരിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലക്കുശേഷം അടുക്കളവാതിലിലൂടെ പുറത്തത്തെിയ പ്രതി ആശുപത്രിക്ക് മുന്നിലെ വഴിയിലൂടെയാണ് രക്ഷപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top