Flash News

‘മാര്‍ത്തോമ ഫെസ്റ്റ് 2015’ – ഒക്ടോബര്‍ 3ന് ഡാളസ്സില്‍

September 30, 2015 , പി.പി. ചെറിയാന്‍

mt fest 11

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാളസ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസിന്റെ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ‘മാര്‍ത്തോമാ ഫെസ്റ്റ് 2015’ ഒക്ടോബര്‍ 3 ശനിയാഴ്ച പള്ളി ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടത്തപ്പെടുന്നു.

ശനിയാഴ്ച ഉച്ചക്കുശേഷം രണ്ടു മണിക്ക് കായിക വിനോദ പരിപാടികളോടെയാണ് ഫെസ്റ്റ് ആരംഭിക്കുക. ഉദ്ഘാടന സമ്മേളനം വൈകീട്ട് 5:30-നും കലാപരിപാടികള്‍ വൈകീട്ട് 6 മുതല്‍ 9:30 വരെയുമാണ്.

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ സ്‌നേഹതീരം, എം.സി.ആര്‍.ഡി, പ്രാദേശീക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളിലേക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി നടത്തിവരുന്ന ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കേരളീയ ഭക്ഷണ വിഭവങ്ങള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഫെസ്റ്റില്‍ ഉണ്ടായിരിക്കും.

റവ.സജി പി.സി (വികാരി), റവ.മാത്യു സാമുവേല്‍ (അസി.വികാരി), ടോം ഫിലിപ്പ് (കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. പ്രവേശനവും, പാര്‍ക്കിങ്ങും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 939 0699, 972 975 7468, 817 510 3244.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top