‘ദൂരഗോപുരങ്ങള്‍’ പ്രവാസി ചാനലില്‍: പ്രശസ്ത എഴുത്തുകാര്‍ മനോഹര്‍ തോമസിനൊപ്പം

KVbabyManohar1പ്രവാസി ചാനലില്‍ “ദൂരഗോപുരങ്ങള്‍” എന്ന ടെലിവിഷന്‍ പരിപാടി തുടങ്ങിയിട്ട് അധികകാലം ആയില്ലെങ്കിലും അമേരിക്കയിലും, കേരളത്തിലുമുള്ള വളരെ അധികം എഴുത്തുകാരെയും, കവികളെയും , സാമുഹ്യ പ്രവര്‍ത്തകരെയും, കലാകാരന്മാരെയും കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . പ്രവാസി ചാനലിന്റെ പ്രേക്ഷകരുടെ സഹകരണം ഇതിനൊരു പ്രധാന ഘടകം ആയിരുന്നു. ഓരോ ആഴ്ചയും സംപ്രേക്ഷണം കഴിയുമ്പോള്‍ ലഭിക്കുന്ന പ്രത്യേക ഇ-മെയിലില്‍ കൂടി വരുന്ന പ്രചോദനം ഒത്തിരി ആയിരുന്നു.

paul_zacharia_jpg_1708132fഇതാ വളരെ പ്രശസ്തരായ 2 എഴുത്തുകാരുടെ പ്രത്യേകം തയ്യാറാക്കിയ ദൂരഗോപുരങ്ങള്‍ പ്രവാസി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നു. ഒക്ടോബര്‍ ഒന്നാം തിയതി വ്യാഴാഴ്ച വയ്കുന്നേരം 8 മണിക്ക് കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ.വി. ബേബി ആണ് അതിഥി. ” അടയിരിക്കുന്ന കിളി”, കാവല്‍ കിളി”, “ജലരേഖകള്‍”, ” മിന്നാമിന്നും മിനി മോളും” എന്നി കവിതാസമാഹാരങ്ങളും “പോക്കുവെയില്‍ പൊന്ന് ” എന്ന ഓര്‍മകളുടെ സമാഹാരവും അദ്ദേഹത്തിന്റെതായിട്ടുണ്ട്. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ആയി റിട്ടയര്‍ ചെയ്ത അദ്ദേഹം എഴുത്തില്‍ തന്നെ തുടരുന്നു.

ഒക്ടോബര്‍ രണ്ടാം തിയതി വൈകുന്നേരം 8 മണിക്ക് പ്രശസ്ത വാഗ്മിയും, സാഹിത്യകാരനുമായ സക്കറിയ ‘ദൂരഗോപുരങ്ങളുടെ’ അതിഥിയായി എത്തുന്നു. ഒരു സാധാരണ മലയാളി എങ്ങിനെ ചിന്തിക്കണം എന്ന് നമ്മളെ പഠിപ്പിച്ച ആ നിര്‍ഭയനായ എഴുത്തുകാരന്‍ മലയാളിയുടെ പൊയ്‌മുഖങ്ങള്‍ വലിച്ചു കിറാനും മടി കാണിക്കുന്നില്ല. സാംസ്‌കാരിക നായകന്മാര്‍ അന്ന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തില്‍ സക്കറിയയെ പോലുള്ള ബുദ്ധിജീവികള്‍ കേരളത്തിന്‌ ആവശ്യമാണ്.

പ്രവാസി ചാനലിന്റെ ഔദ്യോഗികമായ ഉദ്ഘാടനത്തിന് ശേഷം ആദ്യത്തെ ദൂരഗോപുരം പരിപാടിയാണിത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രവാസി ചാനല്‍ ഇപ്പോള്‍ ഗള്‍ഫ്‌ നാടുകളിലും ലഭ്യമാണ്.

PRAVASI final 1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment