മാവേലി മടങ്ങി, യാത്രയാക്കാന്‍ ആദരവോടെ കനേഡിയന്‍ പ്രവാസികള്‍

image (9)ബ്രാംപ്‌ടന്‍: മാവേലി മടങ്ങി , മലയാളി ചരിത്രത്തില്‍ ആദ്യമായി മാവേലിക്ക്‌ നല്‍കിയ യാത്ര അയപ്പില്‍ ഭാഗവക്കാകാന്‍ ഭാഗ്യം ലഭിച്ചത്‌ കനേഡിയന്‍ മലയാളികള്‍ക്ക്‌! മാവേലിക്ക്‌ മടക്കം എന്ന പേരില്‍ കാനഡയിലെ ബ്രാംപ്‌ടന്‍ മലയാളീ സമാജം ആഘോഷിച്ച ഓണത്തിന്‌ നന്മയുള്ള മലയാളി മനസ്സുകളില്‍ അംഗീകാരം. കാലാകാലങ്ങളായി ധാരാളമായി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിഉള്ള ഒരു സമൂഹത്തിന്‍റെ പ്രതീകാത്മക വേദിയായി ബ്രംപ്‌ടന്‍ മലയാളീ സമാജം ഓണാഘോഷം മാറി . മാവേലി മന്നനെ യാത്രയാക്കാന്‍ നിറഞ്ഞു കൂടിയ മലയാളി സമൂഹം ആദരവോടു തങ്ങളുടെ മഹാബലി തമ്പുരാനു അടുത്ത വര്‌ഷം വീണ്ടും സകലഐശ്വര്യങ്ങളോട്‌ കൂടിയും വരവേല്‍ക്കാനായി യാത്രാമൊഴിയേകി . വൈകിട്ട്‌ അഞ്ചു മണിക്ക്‌ ശേഷം ആരംഭിച്ച കലാപരിപാടികള്‍ക്ക്‌ സമാജം സെക്രട്ടറി ശ്രീ ഉണ്ണി ഒപ്പത്ത്‌ സ്വാഗതമേകി. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്‌ത്തിയതിന്റെയും വര്‍ഷാവര്‍ഷം പ്രജകളെ കാണാന്‍ വരുന്നതിന്റെയുമെല്ലാം ചരിത്രം അദ്ദേഹം വിവരിച്ചു. തുടര്‍ന്ന്‌, മഹാബലി വാമനനു മുന്നില്‍ തന്റെ ശിരസ്‌ വച്ചുകൊടുക്കുന്നതിന്റെ ദൃശ്യാവിഷ്‌കാരത്തിനുംശേഷമാണ്‌ ചടങ്ങുകളിലേക്കു കടന്നത്‌. പിന്നാലെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകന്‌പടിയോടെ മഹാബലി വേദിയിലേക്ക്‌ എഴുന്നള്ളി. തുടര്‍ന്ന്‌ പ്രജകളുമൊരിമിച്ചു കലാപരിപാടികള്‍ ആസ്വദിച്ചശേഷമാണ്‌ മാവേലിതന്‌പുരാന്‍ യാത്രയായത്‌. ആളുകള്‍ ബഹുമാന സൂചകമായി എഴുനേറ്റു നിന്ന്‌ തങ്ങളുടെ പ്രിയപ്പെട്ട മാവേലി തമ്പുരാനെ യാത്രയാക്കി.

കുട്ടികള്‍ ഉള്‍പ്പെടെ കൂടിയ ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ `മാവേലിക്ക്‌ മടക്കം` എന്ന ദൃശ്യാവിഷ്‌കാരത്തിനു ചുക്കാന്‍ പിടിച്ചത്‌ ശ്രീ ഉണ്ണി ഒപ്പത്ത്‌ ആണ്‌. ശ്രീ സുധീര്‍ നമ്പ്യാര്‍ ആണ്‌ ഇതു അവതരിപ്പിച്ചത്‌. സിന്ധു ജയപാലിന്റെ നേതൃത്വത്തിലുള്ള തിരുവാതിരയും ഒപ്പനയും ഉള്‍പ്പെടെ വിവിധ നൃത്തനൃത്യങ്ങളും ഗാനാലാപനവുമെല്ലാം ആഘോഷത്തിനു പൊലിമപകര്‍ന്നു. തുടര്‍ന്ന്‌ സമാജം ആരംഭിച്ച `നല്ല മാവേലി` മത്സരം തികച്ചും പുതുമയാര്‌ന്നതായിരുന്നു.ആരവ്‌ ജോര്‍ജും റിഷോന്‍ കുര്യനും നല്ല മാവേലി മത്സരത്തില്‍ ഒന്നാം സമ്മാനംപങ്കിട്ടു.

പാര്‍ലമെന്റംഗം പരം ഗില്‍ എം പി ഭദ്രദീപം തെളിയിച്ചു. പാര്‍ലമെന്റിലേക്കുള്ള ലിബറല്‍ സ്ഥാനാര്‍ഥി കമല്‍ ഖേര, ബ്രാംപ്‌ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ്‌ ഡോ. പി. കെ. കുട്ടി, മിസ്സിസാഗ കേരള അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രസാദ്‌ കെ. നായര്‍, ‘ഓര്‍മ’ പ്രസിഡന്റ്‌ ലിജോ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.സമാജം ട്രഷറര്‍ ജോജി ജോര്‍ജ്‌, വൈസ്‌ പ്രസിഡണ്ട്‌ ശ്രീ തോമസ്‌ വര്‍ഗീസ്‌,ജോയിന്റ്‌ സെക്രട്ടറി ഫാസില്‍ മുഹമ്മദ്‌, ജോയിന്റ്‌ ട്രഷറര്‍ സെന്‍ മാത്യു, എന്റര്‍ടെയ്‌ന്‍മെന്റ്‌ കോഓര്‍ഡിനേറ്റര്‍മാരായ ജയപാല്‍ കൂട്ടത്തില്‍, രൂപാ നാരായണന്‍, ലാല്‍ജി ജോണ്‍ ,വാസുദേവ്‌,മത്തായി മാത്തുള്ള, ജിജി ജോണ്‍, അനില്‍ അമ്പാട്ട്‌ , ഗോപകുമാര്‍ നായര്‍ , സീമ ശ്രീകുമാര്‍, ബിജോയ്‌ ജോസഫ്‌,ജോസ്‌ വര്‍ഗീസ്‌, ശിവകുമാര്‍ സേതു,തുടങ്ങിയവരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

മീനാക്ഷി ഗോപകുമാര്‍, രേഷ്‌മ നമ്പ്യാര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. സമാജം വൈസ്‌ പ്രസിഡണ്ട്‌ ശ്രീ തോമസ്‌ വര്‍ഗീസ്‌ നന്ദി രേഖപെടുത്തി.തുടര്‍ന്ന്‌ ഓണസദ്യയുമുണ്ടായിരുന്നു. ഒന്നര ആഴ്‌ചക്കുള്ളില്‍ ഇത്രഭംഗിയായി ഒരു ഓണാഘോഷം നടത്താന്‍ സാധിച്ചതില്‍ സംഘാടകരെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. സമാജത്തിന്റെ ഓണാഘോഷം വന്‍ വിജയം ആക്കിയ എല്ലാ നല്ലവരായ മലയാളി സുഹുര്‍ത്തുക്കള്‍ക്കും സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം നന്ദി രേഖപെടുത്തി.

image (10) image (11) image (12)

Print Friendly, PDF & Email

Leave a Comment