രാഷ്ട്രീയ പാര്‍ട്ടികള്‍ മതാചാരങ്ങളില്‍ പങ്കെടുക്കുന്നത് സംഘര്‍ഷം വര്‍ധിപ്പിക്കും -വി.എം. സുധീരന്‍

sudheeranപത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികള്‍ മതാചാരങ്ങളില്‍ പങ്കെടുക്കുന്നത് സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുകയാണ്. സി.പി.എം നടത്തുന്ന പരിപാടികള്‍ എല്ലാം ജനങ്ങളില്‍നിന്ന് അവരെ അകറ്റുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനശൈലി അനുകരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ആര്‍.എസ്.എസിന്റെ എല്ലാ നയങ്ങളെയും ചോദ്യംചെയ്ത് അവരെ എതിര്‍ക്കുന്നു.

ബി.ജെ.പിക്ക് കേരളത്തിന്‍െറ മണ്ണില്‍ സ്ഥാനം ലഭിക്കില്ല. കോണ്‍ഗ്രസ് വിമുക്ത കേരളമെന്ന് അമിത്ഷായുടെ സ്വപ്നം നടപ്പാകാന്‍ പോകുന്നില്ല. മതേതര മണ്ണാണ് കേരളം. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള സജീവ പ്രവര്‍ത്തനത്തിലാണ് കെ.പി.സി.സി. ശരിയായ ഗൃഹപാഠം ചെയ്തായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. ഒരു കാരണവശാലും വര്‍ഗീയ ശക്തികളുമായി ഒരുകൂട്ടുകെട്ടും കോണ്‍ഗ്രസ് സ്വീകരിക്കില്ല.

ജനസ്വീകാര്യത, ജയസാധ്യത ഇവ നോക്കിയാകും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. സ്ഥാനാര്‍ഥി നിര്‍ണയം വാര്‍ഡ് കമ്മിറ്റികള്‍ക്കായിരിക്കും. സ്ഥാനാര്‍ഥിയുടെ ജയ പരാജയ ഉത്തരവാദിത്തവും അന്തിമ സമിതിക്കായിരിക്കും. പരാജയപ്പെട്ടാല്‍ ഇതിന് മേല്‍കമ്മിറ്റിയോട് സമാധാനം പറയേണ്ടിവരും. സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ചിലര്‍ വന്നിട്ടുണ്ട്. റിബലുകളെ പ്രോത്സാഹിപ്പിക്കില്ല. നടപടി പിന്‍വലിക്കുന്ന പ്രശ്നമേയില്ല. റിബലുകള്‍ ജയിച്ചാലും നടപടിയില്‍നിന്ന് പിന്മാറില്ല. പുതുമുഖങ്ങള്‍ക്ക് പരമാവധി അവസരം ലഭിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment