ഓംലെറ്റ് കിട്ടിയില്ല; പൊലീസുകാരന്‍ തട്ടുകട തകര്‍ത്തു

mdnതൃശൂര്‍: ഓംലെറ്റ് നല്‍കാത്തത്തതിന്‍െറ പേരില്‍ മധ്യവയസ്കന്റെ തട്ടുകട പൊലീസുകാരന്‍ തകര്‍ത്തു. മുള്ളൂര്‍ക്കര ഇരുനിലംകോട് കണ്ണംപാറ ചെരുവില്‍ വീട്ടില്‍ വേലുക്കുട്ടിയാണ് (55) പരാതി നല്‍കിയത്.

മുള്ളൂര്‍ക്കര ടൗണില്‍ സംസ്ഥാന പാതയോരത്ത് 20 വര്‍ഷമായി തട്ടുകട നടത്തുകയാണ് വേലുക്കുട്ടി. പാത്രം കഴുകിവെച്ച് കട അടച്ച സമയത്താണ് പൊലീസുകാരന്‍ ഓംലെറ്റ് ആവശ്യപ്പെട്ട് എത്തിയത്. കച്ചവടം നിര്‍ത്തിയെന്ന് പറഞ്ഞ വേലുക്കുട്ടിയെ ഐ.ഡി കാര്‍ഡ് കാണിച്ച് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയെന്നും പെട്ടിവണ്ടിയുടെ തട്ട് പൂര്‍ണമായി തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment