സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ യുവജനസഖ്യം ഓണാഘോഷം നടത്തി

IMG_3366കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ യുവജനസഖ്യം സമുചിതമായി ഓണാഘോഷം നടത്തി. റേച്ചല്‍ അനീഷിന്‍റെ പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തിനു വൈസ് പ്രസിഡന്‍റ് ബോബി അലക്സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി കുര്യന്‍ ഇടിക്കുള മുഖ്യാതിഥിയായിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയ്ക്ക് ടോം തരകന്‍ നേതൃത്വം നല്‍കി.

അനില്‍ ജേക്കബ്, ബിജു വര്‍ഗീസ്, സുബു അലക്സ്, റിജോ ചെറിയാന്‍, അനീഷ് ജോയ്സണ്‍, വിജി ടോം, വിപിന്‍ തോമസ്, ലിജു ജോണ്‍, ജിജു ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഗൃഹാതുര സ്മരണകള്‍ നിറമേകിയ കലാപരിപാടികള്‍ക്ക് അനു ഫിലിപ്പ് നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന ഓണസദ്യയില്‍ എല്ലാവരും പങ്കെടുത്തു.

ഭദ്രാസന യുവജന സഖ്യം ഏറ്റെടുത്തു നടത്തുന്ന മുംബൈ കേന്ദ്രമായുള്ള ബോഥില്‍ മിഷന്‍ പ്രോജക്ടില്‍ പങ്കുചേരാന്‍ തീരുമാനിച്ചു. പൂര്‍വാധികം ഭക്തിയോടെ ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാനും പ്രാദേശിക മിഷന്‍ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുവാനും അതിനാവശ്യമായ പണം സ്വരൂപിക്കാന്‍ തക്കതായ പരിപാടികള്‍ നടത്തുവാനും തീരുമാനിച്ചു. ഒക്ടോബറില്‍ നടക്കുന്ന യുവജനവാരത്തിനു മുമ്പേ അംഗത്വവിതരണം പൂര്‍ത്തിയാക്കുവാനും തീരുമാനിച്ചു.

Print Friendly, PDF & Email

Leave a Comment