നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
October 1, 2015 , സ്വന്തം ലേഖകന്‍
ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് ശേഷം അടുത്തതായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിയ്ക്കുന്നു. നവംബര്‍ 12 മുതല്‍ 14 വരെയാണ് മോഡിയുടെ ആദ്യത്തെ ബ്രിട്ടന് പര്യടനം.
നവംബര്‍ ഏഴിന് സൗദി അറേബ്യയില്‍ ഏകദിന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബ്രിട്ടന് യാത്രയ്ക്കുശേഷം 15, 16 തിയതികളില്‍ തുര്‍ക്കിയും സന്ദര്‍ശിച്ചാണ് മടങ്ങുക.ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുകെയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നത്. 2006ല്‍ ഡോ. മന്മോഹന് സിങ്ങാണ് അവസാനം യുകെ സന്ദര്‍ശിച്ചത്. 2008ല്‍ ഗോര്‍ഡണ്‍ ബ്രൗണും പിന്നീട് മൂന്നുതവണ ഡേവിഡ് കാമറൂണും ഇന്ത്യ സന്ദര്‍ശിച്ചെങ്കിലും അതെല്ലാം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര യാത്രകളില്‍ വണ്‍വേ ട്രാഫിക്കായി ഒതുങ്ങുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയയില്‍ ജി20 ഉച്ചകോടിക്കിടെയിലും പിന്നീട് കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കിലും മോഡി കാമറൂണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം പലതവണ ഔദ്യോഗിക ക്ഷണമുണ്ടായിട്ടും യുകെ സന്ദര്‍ശിക്കാന്‍ മടിച്ചുനിന്ന മോഡി ഇതിനിടെ ജര്‍മനിയും ഫ്രാന്‍സും സന്ദര്‍ശിച്ചത് യൂറോപ്പില്‍ നയതന്ത്ര ചര്‍ച്ചയായിരുന്നു.
ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനത്തിന് കാമറൂണ്‍ മോഡിയെ ക്ഷണിച്ചിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പു സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുത്തു വിവാദം സൃഷ്ടിക്കാതെ മോഡി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിയെ പ്രതിനിധിയായി അയയ്ക്കുകയായിരുന്നു.
നവംബര്‍ 12ന് ഇംഗ്ലണ്ടിലെത്തുന്ന മോഡി ഔദ്യോഗിക പരിപാടികള്‍ക്കുശേഷം 13 വെള്ളിയാഴ്ച രാത്രി ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ യുകെയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. എഴുപതിനായിരത്തിലധികം പേര് ഈ സ്വീകരണത്തില്‍ പങ്കെടുക്കുമെന്നാണ് മുഖ്യസംഘാടകരായ യൂറോപ്പ് ഇന്ത്യന്‍ ഫോറത്തിന്റെ പ്രതീക്ഷ. പതിനഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുകെയില്‍ മോഡിക്കു നല്കുന്ന പൊതു സ്വീകരണപരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി, യൂറോപ്പ് ഇന്ത്യന്‍ ഫോറം (ഇഐഎഫ്) എന്നിവരാണ് മുഖ്യ ആസൂത്രകര്‍. ഇന്ത്യന്‍ മുസ്ലിം ഫെഡറേഷന്, വേള്‍ഡ് പഞ്ചാബി ഓര്ഗനൈസേഷന് തുടങ്ങിയ സാമുദായിക സംഘടനകളും സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
ഹിന്ദുത്വ മേധാവി മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍വാസികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി ഫോക്കാനയുടെ അനുസ്മരണ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
ഇംഗ്ളീഷ് പഠിച്ചില്ളെങ്കില്‍ കുടിയേറ്റ മുസ്ലിം വനിതകളെ പുറത്താക്കുമെന്ന് ബ്രിട്ടന്
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 19-ന്
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി
ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു
ഇടതിന്റെ ഉപരോധം അക്രമാസക്തമായി; ലാത്തിച്ചാര്‍ജ്, കണ്ണീര് വാതകം, ജലപീരങ്കി എന്നിവ ഉപയോഗിച്ചു
സോളാറില്‍ കുരുക്ക് മുറുകി; മൂന്ന് സിഡികളും ഒരു കത്തും കൈമാറി, ബെന്നി ബെഹനാൻ, തമ്പാനൂർ രവി, സലിംരാജ് എന്നിവരുമായുള്ള സംഭാഷണങ്ങള്‍ സിഡികളില്‍
ന്യൂസ് 18 കേരളയിലെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; ദേശീയ പട്ടിക ജാതി കമ്മീഷന് കേസെടുത്തു; ചാനല്‍ എഡിറ്റര്‍ രാജീവ്, സീനിയര്‍ എഡിറ്റര്‍ ലല്ലു, സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ദിലീപ് കുമാര്‍, അവതാരകന് സനീഷ് എന്നിവര്‍ കുടുങ്ങി
ലോക കപ്പ്; കിരീടം ചൂടിയ ഫ്രഞ്ച് താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍ !!; ക്രൊയേഷ്യ, ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകള്‍ക്കും ഉഗ്രന്‍ പ്രൈസ് മണി
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
ബലാത്സംഗം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ മുതലായവ തടയാനുള്ള ബിൽ പാക്കിസ്താന് അവതരിപ്പിക്കും
Leave a Reply