തസ്നിയുടെ വീട്ടില്‍ മുഖ്യമന്ത്രിയത്തെി

deathനിലമ്പൂര്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി കുന്നത്ത് പുല്ലഞ്ചേരി തസ്നി ബഷീറിന്റെ വഴിക്കടവിലെ വീട്ടില്‍ സാന്ത്വനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയത്തെി. അന്വേഷണത്തില്‍ തൃപ്തരല്ലന്നും കുറ്റവാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും തസ്നിയുടെ പിതാവ് ബഷീര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. തസ്നിയുടെ സഹോദരന്‍ മുഹമ്മദ് റാഫിയുടെ ഉപരിപഠനത്തിന് സാഹചര്യമൊരുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

കുറ്റവാളികളാരായിരുന്നാലും അവരെ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഹമ്മദ് റാഫിയുടെ ഉപരിപഠനം സാധ്യമാക്കാനുള്ള നടപടി ഉടന്‍ കൈകൊള്ളുമെന്നും വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment