Flash News

സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്ക്: വെള്ളാപ്പള്ളി

October 2, 2015 , admin

vellappally-nadesan-668തിരുവനന്തപുരം: സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്കാണ് പോകുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂഡല്‍ഹിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച ശേഷം മടങ്ങിവരവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി യോഗം കേരളത്തില്‍ അജയ്യ ശക്തിയായി മാറുകയാണ് സി.പി.എമ്മിനെ പിന്നോട്ടടിക്കുന്നത് കണ്ണൂര്‍ ലോബിയാണ്. എസ്.എന്‍.ഡി.പിയെ ഇരുമുന്നണികളും ഒരുമിച്ച് വേട്ടയാടുകയാണ്. വി.എസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം വിമാനത്താവളത്തില്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗത്തിന് ആരോടും വിധേയത്വമില്ല, വിരോധവുമില്ല. എല്ലാവരുമായി സന്തോഷമേയുള്ളൂ. ആരുമായും ചേരുന്നതിനും വിയോജിപ്പില്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരെങ്കിലും എഴുതിക്കൊടുത്തതാണ് വായിക്കുന്നത്. ഗുരുവിനെ കുരിശില്‍ കേറ്റിയവരാണ് സി.പി‌.എമ്മുകാര്‍. അവരിപ്പോള്‍ ഗുരുവിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ‌‌‌‌ഗുരു സന്ദേശങ്ങള്‍ നാടൊട്ടുക്കു നടന്നു പറയുകയാണ്. ഒരു സ്ഥാപനത്തിനു പോലും ഗുരുവിന്റെ പേരിട്ടിട്ടില്ല. എന്നിട്ടാണ് ഗുരുവിന്റെ ശിഷ്യന്മാരാണെന്നു പറഞ്ഞ് അവര്‍ നടക്കുന്നത്. ‌

ഗുരുവിനെ കുരിശില്‍ തറച്ചതു സംബന്ധിച്ച് ഉത്തരവാദികളെ കണ്ടെത്തി തെറ്റുതിരുത്താന്‍ ശ്രമിക്കുന്നതിനു പകരം ആ തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു ന്യായം കണ്ടെത്തി സ്ഥാപിക്കാന്‍ ശ്രമിച്ചു. കേരള ജനത അതു വികാരമായി കണ്ടു. സി.പി.എം ഒരിക്കലും തെറ്റ് അംഗീകരിക്കുന്നവരല്ല. കൊല്ലങ്ങള്‍ കഴിഞ്ഞാണ് അവര്‍ തെറ്റ് അംഗീകരിക്കുന്നത്. അപ്പോഴേക്കും കാലം കഴിഞ്ഞുപോകും. സി.പി.എം ഗുരുസന്ദേശം പ്രചരിപ്പിക്കാനുള്ള യോഗങ്ങള്‍ നടത്തുന്നത് ഗുരുദേവനെ കുരിശില്‍ തറച്ചതിനുള്ള മാപ്പുപറച്ചിലായിട്ടാണ്.- വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പി ശക്തമായി വളരുകയാണ്. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ജനസ്വാധീനം നഷ്ടപ്പെട്ടും തുടങ്ങി. അതു കാണാനും മനസ്സിലാക്കാനം കഴിയണം. ബി.ജെ.പിയോട് അടുത്താല്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ പിളര്‍പ്പുണ്ടാകുമെന്ന വാര്‍ത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. യോഗത്തെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. വിമര്‍ശിക്കാം. പക്ഷേ യോഗത്തില്‍ പിളര്‍പ്പുമുണ്ടാകില്ല.

എസ്.എന്‍.ഡി.പി വോട്ട് കൊടുത്തിട്ടാണോ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മോഹഭംഗം വന്ന പലര്‍ക്കും പലതും പറയാനുണ്ടാകും. അതേസമയം, കൂടുതല്‍ രാഷ്ട്രീയകാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വെള്ളാപ്പള്ളി വിസമ്മതിച്ചു. ന്യൂനപക്ഷ പ്രീണനം സി.പി.എമ്മും കോണ്‍ഗ്രസും നടത്തി. പലതവണ ഭൂരിപക്ഷ സമുദായം ഇതു അവരെ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ പരിഗണിച്ചില്ല, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top