Flash News

ഇടക്കാലാശ്വാസം നല്‍കി തോട്ടം സമരം ഒത്തുതീര്‍ക്കാന്‍ നീക്കം

October 2, 2015 , സ്വന്തം ലേഖകന്‍

munnar-labour-protestതിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്‍കി സമരത്തിന് താല്‍ക്കാലികപരിഹാരം കാണാന്‍ നീക്കം. അഞ്ചിന് ചേരുന്ന പി.എല്‍.സി യോഗത്തില്‍ മിനിമംകൂലിയുടെ കാര്യത്തില്‍ ധാരണയായില്ലങ്കില്‍ ഇടക്കാലാശ്വാസം പ്രഖ്യാപിനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ അനൗദ്യോഗിക ചര്‍ച്ച നടത്തി.

അതേസമയം തൊഴിലാളി സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. രണ്ട് പ്രാവശ്യം നടന്ന പി.എല്‍.സി യോഗത്തിലും യോജിപ്പിലത്തൊത്ത സാഹചര്യത്തില്‍ അഞ്ചിനും പ്രശ്നപരിഹാരത്തിന് വിദൂരസാധ്യതയേ കല്‍പിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പ്രശ്നം അവസാനിപ്പിക്കാനുള്ള പോംവഴി എന്ന നിലയില്‍ ഇടക്കാലാശ്വാസ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

ശമ്പളവര്‍ധന ആവശ്യപ്പെട്ട് കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈയും സമരം തുടരുകയാണ്. മൂന്നാറിലെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാന്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേരുമെന്ന് സെപ്റ്റംബര്‍ 26ന് ചേര്‍ന്ന് പി.എല്‍.സി യോഗത്തിനുശേഷം മന്ത്രി ഷിബു ബേബിജോണ്‍ വ്യക്തമാക്കിയിരുന്നു. മിനിമം കൂലി എന്നതിനപ്പുറം മറ്റ് ചില വിഷയങ്ങള്‍കൂടി പെമ്പിളൈ ഒരുമൈ ഉന്നയിച്ച സാഹചര്യത്തിലാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top