എസ്.എന്‍.ഡി.പി ബുദ്ധിജീവി സംഗമത്തിന് കെ. വേണു ഇല്ല, ക്ഷണിക്കപ്പെട്ട പലരും എത്തില്ല

uffoifufohvfആലപ്പുഴ: രാഷ്ട്രീയപാര്‍ട്ടി രൂപവത്കരണത്തെക്കുറിച്ച് അഭിപ്രായം തേടി എസ്.എന്‍.ഡി.പി യോഗം ബി.ജെ.പിയുടെ ഒത്താശയോടെ സംഘടിപ്പിക്കുന്ന ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സംഗമത്തിന് കെ. വേണു അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കില്ല. അഡ്വ. ജയശങ്കര്‍, ഫിലിപ് എം. പ്രസാദ്, പി. രാജന്‍, എന്‍.എം. പിയേഴ്സണ്‍, കെ. വേണു, ഡോ. ജയപ്രസാദ് തുടങ്ങിയവരെയും എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും തെരഞ്ഞെടുക്കപ്പെട്ട യൂനിയന്‍ ഭാരവാഹികളെയുമാണ് ക്ഷണിച്ചിട്ടുള്ളത്.

ആരോഗ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ-വ്യവസായ-കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട് പരിജ്ഞാനമുള്ള വ്യക്തികളായിരിക്കും യൂനിയന്‍ തലങ്ങളില്‍നിന്ന് ഉണ്ടാവുക. പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അതിന് ആവശ്യമായ അഭിപ്രായ അടിത്തറ ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍, ഇവരില്‍ പലരും എത്തില്ല എന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തിനു പിന്നില്‍ ചരടുവലിക്കുന്നത് ബി.ജെ.പിയാണ് എന്നതാണ് കാരണം.

രാഷ്ട്രീയ പാര്‍ട്ടി വേണമോ വേണ്ടയോ, അതിന് നേരിട്ട് എസ്.എന്‍.ഡി.പി യോഗം നേതൃത്വം നല്‍കണമോ, അങ്ങനെയുണ്ടെങ്കില്‍ എത്രമാത്രം സാധ്യതകളുണ്ട്, ഹിന്ദു ഐക്യത്തിന്‍െറ പ്രസക്തിയില്‍ ഊന്നിയുള്ള പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ സാധ്യത എന്നീ വിഷയങ്ങളും എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സജീവ പ്രവര്‍ത്തകരായ സി.പി.എം അനുഭാവികളുടെ മനോഗതവും ചര്‍ച്ചചെയ്യപ്പെടും. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സംഘടനാ നേതാക്കള്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക.

യോഗത്തില്‍ പങ്കെടുക്കില്ലന്ന് കെ. വേണു പറഞ്ഞു. ഇക്കാര്യം തന്നെ വിളിച്ച യോഗം ഭാരവാഹിയോട് പറഞ്ഞിട്ടുണ്ട്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് വിളിക്കുമെന്ന് പറഞ്ഞെങ്കിലും താന്‍ നിരുത്സാഹപ്പെടുത്തി. തീരുമാനമെടുത്ത ശേഷം അതിന് ബുദ്ധിജീവികളുടെയും രാഷ്ട്രീയ ചിന്തകരുടെയും പിന്തുണയെന്ന് വരുത്താനുള്ള പ്രഹസനമാണ് എസ്.എന്‍.ഡി.പിയുടേതെന്ന് കെ. വേണു പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment