Flash News

ദാദ്രി സംഭവത്തില്‍ മോദിയുടെ മൗനത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

October 3, 2015 , admin

dadriദാദ്രി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. സംഭവത്തില്‍ മോദിയുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഐയും അടക്കമുള്ള പാര്‍ട്ടികളാണ് രംഗത്തെത്തിയത്. ദാദ്രിയിലെ ബിഷാഡ ഗ്രാമത്തില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് വൃദ്ധനെ കൊലപ്പെടുത്തിയതിനതിരെ മോദി പ്രതികരിക്കണമെന്ന് കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തിനെക്കുറിച്ചും ട്വിറ്ററില്‍ കുറിക്കുന്ന മോദി എന്തുകൊണ്ട് ദാദ്രി സംഭവത്തില്‍ മൗനം പാലിക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് ആര്‍പിഎന്‍ സിംഗ് ചോദിച്ചു.

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ രംഗത്തെത്തി. രാജ്യത്തെ വര്‍ഗീയതയ്‌ക്കെതിരെ മോദി പ്രസ്താവന ഇറക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുല്‍ത്താന്‍ അഹമ്മദ് ആവശ്യപ്പെട്ടു. യുക്തിഹീനവും അസഹനീയവുമായ കൊലപാതകത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു.

ദാദ്രിയില്‍ നടന്നത് ഇറച്ചിയുടെ പേരിലുള്ള ആക്രമണമല്ല, മറിച്ച് മതത്തിന്റെ പേരിലുള്ള ആക്രമണമാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസി ഇത്തഹാദുള്‍ നേതാവും എംപിയുമായ അസാദുദീന്‍ ഒവൈസി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വര്‍ഗീയതയുടേയും വെറുപ്പിന്റേയും അജണ്ടയുടെ ഭാഗമാണിതെല്ലാം. ഒപ്പം സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനേയും ഒവൈസി കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ വസതി സന്ദര്‍ശിച്ച ശേഷം സംസാരിയ്ക്കുകയായിരുന്നു ഒവൈസി. ഇഖ്‌ലാഖിന്റെ മകന്‍ സര്‍താജിനെ പ്രധാനമന്ത്രി ആശ്വസിപ്പിയ്ക്കുമെന്നെങ്കിലും പ്രതീക്ഷിച്ചതായി ഒവൈസി പറഞ്ഞു. ആഷാ ബോസ് ലേയുടെ മകന്‍ മരിച്ചതില്‍ മോദി അനുശോചനം അറിയിച്ചു. എന്നാല്‍ ഇഖ്‌ലാഖിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മോദി മറന്നുപോയെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 29നാണ് ബീഫ് കഴിച്ചുവെന്നാരോപിച്ച് ഇഖ്‌ലാഖിനെ 200ലധികം വരുന്ന ആള്‍ക്കൂട്ടം ഭീകരമായി മര്‍ദ്ദിച്ച് കൊന്നത്. ഇഖ്‌ലാഖിന്റെ മകനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top