പൊമ്പിളൈ സമരത്തിന് രാഷ്ട്രീയക്കാരും എത്തി

munnar strike

മൂന്നാര്‍: രാഷ്ട്രീയക്കാരെ സമരപ്പന്തലിലേക്ക് സ്വാഗതം ചെയ്ത് പൊമ്പിളൈ ഒരുമൈ നിലപാട് മാറ്റി. ശനിയാഴ്ച വേദിയിലത്തെിയ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന നേതാവ് കെ.പി. രാജേന്ദ്രന്‍ എന്നിവരെ ആര്‍പ്പുവിളികളോടെ വനിതാപ്രവര്‍ത്തകര്‍ സ്വീകരിച്ചു.

ഇതുവരെ രാഷ്ട്രീയക്കാരെയും പാര്‍ട്ടി നേതാക്കളെയും ഇവര്‍ അടുപ്പിച്ചിരുന്നില്ല. സമരത്തിന്റെ ആദ്യദിനത്തില്‍ അനുനയത്തിന് എത്തിയ എസ്. രാജേന്ദ്രനെയും സി.പി.ഐ നേതാവായ പളനിവേലിനെയും ആട്ടിപ്പായിച്ച വേദിയില്‍ തന്നെയാണ് സ്വീകരണം ലഭിച്ചത്. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംസ്ഥാന നേതാവ് അഡ്വ. സിന്ധുമോള്‍, ആശാമോള്‍, ജില്ലാ സെക്രട്ടറി എന്‍.വി. ശശിധരന്‍ എന്നിവരെയും വേദി പങ്കിടാന്‍ അനുവദിച്ചു.

Print Friendly, PDF & Email

Leave a Comment