തട്ടം തലയില്‍ നിന്ന് താഴെ വീണതിന് ആറു വയസ്സുകാരിയെ പിതാവ് അടിച്ച് കൊന്നു

chand-miyanലക്നൗ: തട്ടം തലയില്‍ നിന്ന് ഊര്‍ന്ന് വീണതിന് ആറ് വയസ്സുകാരിയെ പിതാവ് അടിച്ച് കൊന്നു. ഉത്തര്‍ പ്രദേശ് ബറൈലിയിലെ ബിജപൂര്‍ സ്വദേശി ചാന്ദ് മിയാനാണ് മകള്‍ ശബാനയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശബാന വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ തട്ടം ഊര്‍ന്ന് വീഴുകയായിരുന്നു.

കുട്ടിയുടെ അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ നിലത്തിട്ട് പിതാവ് മര്‍ദിക്കുന്നതാണ് കണ്ടത്. ഇവരില്‍ പലരും ഭയം മൂലം ഇയാളെ തടയാന്‍ ശ്രമിച്ചില്ല.

പിന്നീട് വീടിന് സമീപം കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം ചാന്ദ് മിയാന്‍ കുഴിച്ച് മൂടുകയായിരുന്നു. പൊലീസെത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന് പിടിവാശിയുള്ള വ്യക്തിയാണ് ചാന്ദ് മിയാനാണെന്നും ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാറുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ ഉത്തര്‍ പ്രദേശില്‍ നിന്നും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്ന് മൂന്നാമത്തെ കൊലപാതകമാണിത്. നേരത്തെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ബിസാരയില്‍ അമ്പതു വയസ്സുകാരനായ മുസ്ലിം കര്‍ഷകനെ അടിച്ച് കൊല്ലുകയും ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് കാണ്‍പൂരില്‍ 90 വയസ്സുകാരനായ ദളിത് വൃദ്ധനെ ചുട്ടുകൊല്ലുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment