ചാവക്കാട്: ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. അണ്ടത്തോട് പാപ്പാളി ബീച്ചില്‍ തെക്കേകാട്ടില്‍ അലിയാണ് (55) മരിച്ചത്. വള്ളം ഉടമ ചാലില്‍ മൊയ്തുണ്ണി (42), കുമ്പളത്താവായില് വീട്ടില്‍ മൊയ്തുണ്ണി (കോയ-32) എന്നിവര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പാപ്പാളി കടപ്പുറത്തു നിന്ന് കടലില്‍ പോയ ബദര്‍ എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. ആഴക്കടലില്‍ മീന്‍ പിടിക്കാനായി വിരിച്ച വലയില്‍ ബോട്ട് കയറിയതാണ് അപകടകാരണം. ബോട്ടിന്റെ വലയുടെ അറ്റത്ത് ഘടിപ്പിച്ച പലകയില്‍ വള്ളക്കാരുടെ വല കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് വള്ളത്തെ ബോട്ട് അരക്കിലോമീറ്ററോളം വലിച്ചു കൊണ്ടുപോയി. ഇതിനിടെ വള്ളത്തിന്‍െറ മുന്‍ഭാഗം കൂപ്പുകുത്തി താഴ്ന്ന് മറിയുകയായിരുന്നു. കമിഴ്ന്ന് നീങ്ങിയ വഞ്ചിയില്‍ അള്ളിപ്പിടിച്ചു കിടന്ന് തൊഴിലാളികള്‍ ആര്‍ത്തുവിളിച്ചെങ്കിലും ബോട്ടുകാര് കേട്ടില്ല. പിന്നീട് ബോട്ടിന്‍െറ വേഗം കുറഞ്ഞപ്പോഴാണ് സംഭവം അവരറിയുന്നത്. വള്ളത്തിലുള്ളവരെ കയറിട്ട് വലിച്ചുകയറ്റുന്നതിനിടെയാണ് അലി മരിച്ചത്.
കൂടുതല്‍ ബോട്ടുകള്‍ എത്തിയാണ് അപകടത്തില്‍പെട്ടവരെയും അലിയുടെ മൃതദേഹവും കരക്കത്തെിച്ചത്. അലിയുടെ മൃതദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അപകടത്തിനു കാരണമായ കൊടുങ്ങല്ലൂര്‍ അഴീക്കല്‍ കേന്ദ്രമായി മീന്‍ പിടിക്കുന്ന സെന്റ് ജൂഡ് എന്ന ബോട്ട് ചാവക്കാട് പൊലീസ് പിടികൂടി അഴീക്കല്‍ കോസ്റ്റ് പൊലീസിന് കൈമാറി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply