യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

NMLP0028810മലപ്പുറം: യുവാവിനെ വെടിവച്ചുകൊന്ന കേസില്‍ സഹോദരങ്ങള്‍ പ്രതികള്‍. താഴെക്കോട് മേലേക്കളം തിരുത്തുമ്മല്‍ ജാഫര്‍ (28) വെടിയേറ്റ് മരിച്ചകേസിലാണ് സഹോദരങ്ങളായ ആസിഫലി (28) അനുജന്‍ അന്‍സാര്‍അലി (27) എന്നിവര്‍ അറസ്റ്റിലായത്. 2009ല്‍ ആസിഫലിയെ ജാഫര്‍ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചതിന്‍െറ വിരോധമാണ് കൊലക്ക് കാരണം. ജിദ്ദയിലായിരുന്ന ഇരുവരും അടുത്തയിടെ നാട്ടില്‍ വന്നതാണ്. ഒക്ടോബര്‍ രണ്ടിനാണ് താഴെക്കോട്-മാട്ടറക്കല്‍ റേഡില്‍ ‘എസ്’ വളവില്‍ ആസിഫലി നാടന്‍ തോക്കുകൊണ്ട് സഹോദരനെ വെടിവച്ചത്. ആദ്യവെടിയില്‍ റോഡില്‍ വീണയുടന്‍ രണ്ടുതവണകൂടി നിറയൊഴിച്ചു.

അല്‍പനേരം കഴിഞ്ഞ് ബൈക്കില്‍ അതുവഴിവന്ന രണ്ടുപേര്‍ ജാഫര്‍ ചോരവാര്‍ന്ന് കിടക്കുന്നതുകണ്ട് ഇറങ്ങിയപ്പോള്‍ ഭീക്ഷണിപ്പെടുത്തി പറഞ്ഞയച്ചു. പിന്നീട് കുന്നിറങ്ങി അവിടുത്തെ എസ്റ്റേറ്റിനടുത്ത് വെള്ളം നിറഞ്ഞുനില്‍ക്കുന്ന ക്വാറിയില്‍ തോക്ക് ഉപേക്ഷിച്ച് വീട്ടിലത്തെി. വെടിവെക്കാന്‍ ഉപയോഗിച്ച ലൈസന്‍സില്ലാത്ത നാടന്‍തോക്ക് മറ്റൊരാളില്‍നിന്ന് വാങ്ങിയതാണ്.
ജാഫറിന്‍െറ ശരീരത്തിന് പുറത്ത് ചില്ലുകള്‍ തറച്ച 139 മുറിവുകളുണ്ട്.

2009ലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിടിച്ചിറക്കി ആസിഫലിയെ ജാഫര്‍ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ സാക്ഷിവിസ്താരം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ നടന്നുവരികയാണ്. കേസില്‍ സാക്ഷിപട്ടികയിലുണ്ടായിരുന്ന പഞ്ചായത്തംഗം അടക്കമുള്ള കുറേപേര്‍ കൂറുമാറി. കേസിന്റെ വിചാരണ തിങ്കളാഴ്ച നടക്കാനിരിക്കുകയാണ്. ജാഫര്‍ ഭീഷണിപ്പെടുത്തിയാണ് സാക്ഷികളെ കൂറുമാറ്റിയതെന്നും പറയുന്നു. സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തില്‍ പ്രതികളെ വെറുതെവിടുമോ എന്ന ആശങ്കയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

2009ല്‍ മാട്ടറക്കല്‍ അങ്ങാടിയില്‍വെച്ച് ജാഫറിന്റെ കുത്തേറ്റ് മാരകമായി മുറവേറ്റ ആസിഫലി ഏറെക്കാലം ചികിത്സ നടത്തിയ ശേഷമാണ് സാധാരണ ജീവിതത്തിലേക്കത്തെിയത്. പിന്നീട് ജോലിയാവശ്യാര്‍ഥം ജിദ്ദയിലേക്ക് പോയി. ആസിഫലിക്ക് കുത്തേറ്റ കേസിന്‍െറ വിചാരണ അവസാന ഘട്ടത്തിലയിരിക്കെ സാക്ഷികള്‍ കൂറുമാറിയതില്‍ കേസ് വിട്ടുപോകുമെന്ന ആശങ്കയിലായിരുന്നു ഇയാള്‍. ഇതിനാല്‍ ജാഫറിനെ ഇല്ലാതാക്കനുള്ള ആലോചനയിലായിരുന്നു. രണ്ടാഴ്ച മുമ്പ് വാഹനം ഇടിപ്പിച്ചും ബൈക്കില്‍ വരുമ്പോള്‍ തടസ്സമുണ്ടാക്കിയും കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി കേസന്വേഷിച്ച സി.ഐ പറയുന്നു. പിന്നീടാണ് പിറകില്‍നിന്ന് വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചതും തോക്ക് സംഘടിപ്പിച്ചതും.

ജാഫര്‍ വീണുകിടന്ന സ്ഥലത്തുനിന്ന് പൊലീസിന് കത്തി ലഭിച്ചിരുന്നു. ഇക്കാരണത്താലാണ് കുത്തേറ്റാണ് മരണമെന്ന് പൊലീസ് ആദ്യനിഗമനത്തിലത്തെിയത്. എന്നാല്‍, ജാഫര്‍ എപ്പോഴും കൊണ്ട് നടക്കുന്ന കത്തിയായിരുന്നു ലഭിച്ചത്. ഇതിനുപുറമേ ജാഫര്‍ വീണുകിടന്നത് കണ്ട് ബൈക്ക് യാത്രക്കാര്‍ നല്‍കിയ സൂചനയും ജാഫറിന്‍െറ എതിരാളികളെക്കുറിച്ചുള്ള അന്വേഷണവുമാണ് സംഭവം നടന്ന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

Print Friendly, PDF & Email

Leave a Comment