പ്രവീണ്‍ ഫണ്ട്‌ റെയ്സിംഗ് പ്രോഗ്രാം സ്ഥലത്തില്‍ മാറ്റം

praveenfunraising_picഷിക്കാഗോ: പ്രവീണ്‍ ഫണ്ട്‌ റെയ്സിംഗിനുവേണ്ടി ജഗദീഷും സംഘവും നയിക്കുന്ന `ഋതുവിഹാര്‍’ എന്ന പ്രോഗ്രാമിന്റെ ലൊക്കേഷനില്‍ മാറ്റം വരുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ഇവാന്‍സ്റ്റന്‍ സ്‌കൂളില്‍ ചില സാങ്കേതിക തടസ്സം മൂലമാണ്‌ ഈ മാറ്റമെന്ന്‌ അവര്‍ പറഞ്ഞു.

കോപ്പര്‍നിക്കസ്‌ സെന്റര്‍, 5216 ലോറന്‍സ്‌ അവന്യൂ, ചിക്കാഗോയാണ്‌ പുതിയ ലൊക്കേഷന്‍. ഒക്‌ടോബര്‍ 18-ന്‌ ഞായറാഴ്‌ച കൃത്യം 6 മണിക്കു തന്നെ പ്രോഗ്രാം ആരംഭിക്കും. അമേരിക്കന്‍ ഡേയ്‌സ്‌ എന്ന പരിപാടിക്കായി ടിക്കറ്റ്‌ വാങ്ങിയവര്‍ക്കെല്ലാം ഈ പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നും, ടിക്കറ്റ്‌ നഷ്‌ടപ്പെട്ടവര്‍ കോപ്പര്‍ നിക്കസ്‌ സെന്ററില്‍ എത്തുമ്പോള്‍ ടിക്കറ്റ്‌ കൗണ്ടറില്‍ സമീപിച്ചാല്‍ മതിയെന്നും കണ്‍വീനര്‍മാരായ സിറിയക്‌ കൂവക്കാട്ടില്‍, ഗ്രേസി വാച്ചാച്ചിറ, രാജു വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. പുതുതായി ടിക്കറ്റ്‌ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അന്നേദിവസം അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

Print Friendly, PDF & Email

Leave a Comment