Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

വിശപ്പില്ലാത്ത ഗ്രാമങ്ങള്‍, യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം

October 7, 2015 , സ്വന്തം ലേഖകന്‍

UDF meeting

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ‘വിശപ്പിനോട് വിട’ പദ്ധതിക്ക് മുഖ്യ പരിഗണന നല്‍കി യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ‘ആശ്വാസ നിധി’യും രൂപവത്കരിക്കും.

കൊച്ചിയില്‍ നടന്ന സംസ്ഥാന യു.ഡി.എഫ് നേതൃസംഗമത്തില്‍ മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് കോപ്പി നല്‍കി പ്രകടനപത്രിക പ്രകാശനം ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കും. നിര്‍ധന യുവതികളുടെ വിവാഹത്തിന് സഹായം നല്‍കാന്‍ മംഗല്യ സഹായ നിധിയും രൂപവത്കരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും.

പ്രവാസികള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം സംഘടിപ്പിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനും പദ്ധതി നടപ്പാക്കും. ഉന്നത വിജയം നേടുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സ്കോളര്‍ഷിപ്പും നല്‍കും. തദ്ദേശ സ്ഥാപനങ്ങളില്‍ തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കുടുംബ പ്രശ്നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും പരിഹരിക്കാന്‍ അദാലത് നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തും.

സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി വീടുകളില്‍ എത്തിക്കാന്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വാര്‍ഡുതല ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാര്‍ഡുതലങ്ങളില്‍ സേവാഗ്രാം പദ്ധതി നടപ്പാക്കും. കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലങ്ങളിലും കൃഷിയിറക്കും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി. രോഗബാധയുള്ള തെങ്ങുകള്‍ വെട്ടിമാറ്റി ഗുണമേന്മയുള്ള തൈകള്‍ വിതരണം ചെയ്യും. വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ജൈവ കാര്‍ഷിക ജനകീയ സമിതികള്‍ രൂപവത്കരിക്കും. കര്‍ഷക തൊഴിലാളി സേന രൂപവത്കരിക്കും.

പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന അരിയും പച്ചക്കറിയും വിപണനം ചെയ്യാന്‍ പ്രത്യേക സംവിധാനം. ശാസ്ത്രീയ അറവുശാലകള്‍ സ്ഥാപിക്കും. ജലാശയങ്ങള്‍ നവീകരിച്ച് ഉള്‍നാടന്‍ മത്സ്യകൃഷി നടപ്പാക്കും. ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മിനി വ്യവസായ എസ്റ്റേറ്റ്. കോമണ്‍ ഫെസിലിറ്റി സെന്‍ററുകളും വ്യവസായ ക്ലസ്റ്ററുകളും സ്ഥാപിക്കും.

വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ പരമ്പരാഗത-ഗ്രാമ-കുടില്‍വ്യവസായ ഉല്‍പന്ന വിപണനത്തിന് സംവിധാനമൊരുക്കും. പരിസ്ഥിതി സംരക്ഷണത്തിന് ഗ്രാമസഭകള്‍ക്കും അയല്‍ സഭകള്‍ക്കും കൂടുതല്‍ അധികാരം നല്‍കും. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും. സ്മാര്‍ട്ട് ക്ലാസ് മുറികളും സ്മാര്‍ട്ട് സ്കൂളുകളും സജ്ജീകരിക്കും. വിദ്യാലയങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പദ്ധതി ആവിഷ്കരിക്കും. വിദ്യാലയങ്ങളെ ഹരിത കാമ്പസുകളാക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ആംബുലന്‍സ് സര്‍വിസ്. ശാസ്ത്രീയമായ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. ഖര-ദ്രവ്യ മാലിന്യ പ്ലാന്‍റുകള്‍ നിര്‍ബന്ധമാക്കും.

കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ഉപയോഗപ്പെടുത്തി വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട്. ലക്ഷംവീടുകള്‍ ഒറ്റവീടുകളായി പുനരുദ്ധരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദമാക്കും. ആരോരുമില്ലാത്ത വൃദ്ധരെ സംരക്ഷിക്കാന്‍ വൃദ്ധ സദനങ്ങള്‍ സ്ഥാപിക്കും. പട്ടികജാതി കോളനികളുടെ നവീകരണത്തിന് പ്രത്യേക പദ്ധതികള്‍. സോളാര്‍ ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജം വികസിപ്പിക്കാന്‍ പദ്ധതി. എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രചരിപ്പിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top