ചെന്നൈ: ബാഗ് മോഷണം പോയെന്ന പരാതിയില്‍ യാത്രക്കാരിക്ക് ദക്ഷിണ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നോര്‍ത് ചെന്നൈ ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ചു.
2010 നവംബര്‍ 12ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ കോയമ്പത്തൂര്‍ സ്വദേശിനി നളിനിയുടെ 16.5 പവനടങ്ങിയ ട്രോളിബാഗാണ് മോഷ്ടിക്കപ്പെട്ടത്. ഷൊര്‍ണൂര്‍-ഒറ്റപ്പാലം സ്റ്റേഷനുകള്‍ക്കിടെയാണ് സംഭവം. നളിനി കോയമ്പത്തൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ബാഗ് ലഭിക്കാത്തതിനെ തുടര്‍ന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം തേടി നോര്‍ത് ചെന്നൈ ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. ട്രെയിനില്‍ സുരക്ഷ ഒരുക്കുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടതായും ഇവര്‍ ബോധിപ്പിച്ചു.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നതെന്നും യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് ലഗേജ് സൂക്ഷിക്കേണ്ടതെന്നുമായിരുന്നു റെയില്‍വേയുടെ വാദം.