ആനവേട്ടക്കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

aanavettaതിരുവനന്തപുരം: ആനവേട്ടക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പേട്ട മൂന്നാം മനയ്ക്കല്‍ സ്വദേശി അമര്‍ഷാദാണ് (26) വീട്ടില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യശ്രമം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്ന് അമര്‍ഷാദിന്‍െറ ബന്ധുക്കള്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ അജി ബ്രൈറ്റിന്റെ സുഹൃത്താണ് അമര്‍ഷാദ്. അജി വനംവകുപ്പ് കസ്റ്റഡിയില്‍ കഴിയവേ ബ്രഷും പേസ്റ്റും വാങ്ങി നല്‍കാന്‍ പോയപ്പോള്‍ അമര്‍ഷാദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അജിയുടെ എല്ലാ സുഹൃത്തുക്കളെയും കേസില്‍ കുടുക്കുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തി. ആനക്കൊമ്പുമായി അജിയോടൊപ്പം യാത്ര നടത്തിയിട്ടുണ്ടെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് രണ്ട് കേസില്‍ പ്രതിയാക്കി കോടതിയില്‍ ഹാജരാക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment