കോടതി മുറിയിലെ ജീവനക്കാര്‍ക്ക് കറുത്ത ശിരോവസ്ത്രം മാത്രമെ പാടുള്ളൂ

khcകൊച്ചി: കോടതി നടപടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ കറുത്ത ശിരോവസ്ത്രം മാത്രമെ ധരിക്കാവൂവെന്ന് ഹൈകോടതിയുടെ സര്‍ക്കുലര്‍. ശിരോവസ്ത്രം ധരിച്ച് കോടതി മുറികളില്‍ പ്രവേശിക്കുന്ന ജഡ്ജിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, പ്രൈവറ്റ് അസിസ്റ്റന്‍റ്സ്, കോര്‍ട്ട് ഓഫിസര്‍മാര്‍, കോര്‍ട്ട് അസിസ്റ്റന്‍റ്സ് തുടങ്ങിയവര്‍ക്കാണ് ഉത്തരവ് ബാധകമാവുക.

കറുത്ത കോട്ടും കറുത്ത ശിരോവസ്ത്രവും ധരിക്കണമെന്ന ഉത്തരവ് ഓക്ടോബര്‍ 15 മുതല്‍ നിലവില്‍ വരും. ചീഫ് ജസ്റ്റിസിന്‍െറ ഉത്തരവ് പ്രകാരം രജിസ്ട്രാര്‍ ജനറലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഉത്തരവ് നിലവില്‍ വരുന്നതോടെ വിശ്വാസത്തിന്‍െറ ഭാഗമായി തലമറച്ച് ജോലിക്കത്തെുന്ന കോടതി ജീവനക്കാര്‍ക്ക് പല നിറങ്ങളിലുള്ള ശിരോവസ്ത്രം ധരിച്ച് കോടതിമുറിയില്‍ പ്രവേശിക്കാനാകില്ല.

Print Friendly, PDF & Email

Leave a Comment