ഫ്രിക്‌സ്‌ മോന്‍ മൈക്കിള്‍ റോലെറ്റ്‌ സിറ്റി ബോര്‍ഡ്‌ ഓഫ്‌ അഡ്‌ജെസ്റ്റ്‌മെന്റ്‌ മെമ്പര്‍ ആയി സത്യ പ്രതിജ്ഞ ചെയ്‌തു

imageഡാലസ്‌ : ടെക്‌സസിലെ റൊലെറ്റ്‌ സിറ്റിയുടെ ബോര്‍ഡ്‌ ഓഫ്‌ അഡ്‌ജെസ്റ്റ്‌മെന്റ്‌ മെമ്പര്‍ ആയി നിയമിക്കപ്പെട്ട മലയാളിയായ ശ്രീ ഫ്രിക്‌സ്‌ മോന്‍ മൈക്കിള്‍ ഒക്ടോബര്‍ 7 ന്‌ സത്യ പ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുത്തു .സിറ്റി അറ്റോര്‍ണി ശ്രീ ഡേവിഡ്‌ എം ബെര്‍മന്‍ മുന്‍പാകെ ആണ്‌ മറ്റു അംഗങ്ങള്‌ക്ക്‌ ഒപ്പം അദ്ദേഹവും സത്യ പ്രതിജ്ഞ ചെയ്‌തത്‌ .

സിറ്റി ഹാളിനു സമീപമുള്ള കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ റൊലെറ്റ്‌ സിറ്റി മേയര്‍, കൗണ്‌സില്‍ അംഗങ്ങള്‍ ബോര്‍ഡ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട്‌ ആറുമണിക്ക്‌ നടന്ന ചടങ്ങിനു ശേഷം എഴുമണിക്ക്‌ സിറ്റി ഹാളില്‍ ഔദ്യോഗികമായി സിറ്റി നിവാസികളുമായി പൊതു ചര്‍ച്ച നടത്തി

ബോര്‍ഡിന്റെ ആദ്യ മീറ്റിങ്ങില്‍ സിറ്റി യില്‍ സൈന്‍ ബോര്‍ഡ്‌ ഉയര്‍ത്തുന്നതിനുള്ള അനുവാദത്തെ കുറിച്ചുള്ള ചര്‍ച്ച നടന്നു ശ്രീ ഫ്രിക്‌സ്‌ മോന്‍ അതിനു അനുകൂലമായി വോട്ട്‌ ചെയ്യുകയും ,നാല്‌ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രമേയം അംഗീകരിക്കുകയും ചെയ്‌തു .ഈ തീരുമാനം അന്തിമവും ഡിസ്‌ട്രിക്‌ട്‌ കോടതിയില്‍ അല്ലാതെ വേറെങ്ങും ചോദ്യം ചെയ്യപ്പെടാന്‍ സാധിക്കാത്തതും ആകുന്നു .ബോര്‍ഡ്‌ ചെയര്‍മാന്‍ റെയ്‌മോണ്ട്‌ മോയറുടെ അംഗീകാരത്തിനു ശേഷം 8 മണിയോട്‌ കൂടി ചടങ്ങ്‌ അവസാനിച്ചു

ശ്രീ ഫ്രിക്‌സ്‌ മോന്‌ കിട്ടിയിരിക്കുന്ന ഈ വിശിഷ്ട പദവി ,അമേരിക്കയിലെ മലയാളി സമൂഹത്തിനു കിട്ടിയിരിക്കുന്ന അംഗീകാരത്തിന്റെ മുദ്ര കൂടി ആണ്‌. അതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

image (1) image (2) image (3) image (4)

Print Friendly, PDF & Email

Leave a Comment