റെയില്‍വേ ജോലിക്ക് കൈക്കൂലി വാങ്ങിയ യൂനിയന്‍ നേതാവടക്കം രണ്ട് പേര്‍ക്കെതിരെ സി.ബി.ഐ കേസ്

08_MP_PORTER_1543979gകൊച്ചി: റെയില്‍വേയില്‍ പോര്‍ട്ടര്‍ ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ കേസില്‍ റെയില്‍വേ യൂനിയന്‍ നേതാവടക്കം രണ്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ പോട്ടറായ തൃശൂര്‍ കല്ലേറ്റുംകര പാളയംകോട്ട് പി.ആര്‍. റാസിക് (34), റെയില്‍വേ യൂനിയന്‍ (എസ്.ആര്‍.എം.യു) തിരുവനന്തപുരം സെക്രട്ടറിയും ചീഫ് കമേഴ്സ്യല്‍ ക്ലര്‍ക്കുമായ തിരുവനന്തപുരം ധനുവച്ചപുരം സത്യശ്രീ നിലയത്തില്‍ എസ്. ഗോപാലകൃഷ്ണ (46) എന്നിവര്‍ക്കെതിരെയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2014ല്‍ റെയില്‍വേയില്‍ അംഗീകൃത പോര്‍ട്ടറായി ജോലിക്ക് അപേക്ഷിച്ച ലെനിന്‍ കെ. ദേവസി എന്നയാളില്‍ നിന്നാണ് പ്രതികള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ ജോലി നേടാനായിരുന്നു ലെനിന്‍ ലക്ഷ്യം വെച്ചിരുന്നത്. ഇതിനുള്ള അപേക്ഷ വാങ്ങാന്‍ ആലുവ റെയില്‍വേ സ്റ്റേഷനിലത്തെിയപ്പോള്‍ റിയാസ് എന്നയാള്‍ ഫോണ്‍ നമ്പര്‍ വാങ്ങി റാസിക്കുമായി ബന്ധപ്പെട്ടാല്‍ ജോലി ലഭിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് യൂനിയന്‍ നേതാവായ ഗോപാലകൃഷ്ണയുടെ നിര്‍ദേശപ്രകാരം 1.5 ലക്ഷം രൂപ നല്‍കിയാല്‍ ജോലി നല്‍കാമെന്ന് റാസിക് വിശ്വസിപ്പിച്ചു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ലെനിന് പണം നല്‍കാനായില്ല.

ഇതിനിടെ, റെയില്‍വേയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ ലെനിന് എറണാകുളത്ത് ജോലി ലഭിക്കുകയും ചെയ്തു. പിന്നീട് 1.5 ലക്ഷം വേണമെന്നത് 60,000 ആക്കി റാസിക് കുറച്ചു. പണം നല്‍കിയില്ലങ്കില്‍ ജോലി നഷ്ടപ്പെടുത്തുമെന്ന് രണ്ടാം പ്രതി വഴി ഭീഷണിപ്പെടുത്തി. ജോലി കിട്ടിയ ശേഷവും രണ്ടാം പ്രതിയുടെ നിര്‍ദേശപ്രകാരം ഒന്നാം പ്രതി പണം ആവശ്യപ്പെട്ടതോടെ ലെനിന്‍ 10,000 രൂപ നല്‍കാന്‍ തയാറായി. ഇതിനൊപ്പം വിവരം സി.ബി.ഐയെ അറിയിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment