ബൈക്കപകടം: അമ്മക്കും മകള്‍ക്കും 1.16 കോടി നഷ്ടപരിഹാരം

accidentകോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ യുവതിക്കും മകള്‍ക്കും 1,16,14,850 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. 2013 ഒകേ്ടാബര്‍ 17ന് വെള്ളിപറമ്പില്‍ ബസും ബൈക്കുമിടിച്ച് തെറിച്ചുവീണ് പരിക്കേറ്റ പന്നിക്കോട് ഉച്ചക്കാവില്‍ ടി.കെ നസീറക്കും (22) മകള്‍ രണ്ട് വയസ്സുകാരി ഫാത്തിമ സന്‍ഹക്കും നഷ്ടം നല്‍കണമെന്നാണ് വാഹനാപകട പരിഹാര ട്രൈബ്യൂണല്‍ ജഡ്ജി എം.ജി.പത്മിനിയുടെ വിധി. കേസ് കൊടുത്ത ദിവസം മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം.

ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ ബസ് ഇടിച്ച് തെറിച്ചുവീണ് നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. മകള്‍ക്കും പരിക്കുപറ്റി. പൂര്‍ണമായി കിടപ്പിലായതിനാല്‍ ജീവിതകാലം മുഴുവനുള്ള നഷ്ടമായാണ് ഇത്രയും തുക അനുവദിച്ചത്. നസീറയുടെയും മകളുടെയും ഹരജികള്‍ ഒന്നിച്ച് പരിഗണിച്ചുകൊണ്ടാണ് നടപടി.

മകള്‍ക്ക് നഷ്ടമാകുന്ന മാതൃപരിചരണവും പ്രായപൂര്‍ത്തിയാകുന്നതുവരെ പരിചരണത്തിനുള്ള തുകയും കണക്കാക്കി 17.65 ലക്ഷം നല്‍കണമെന്നാണ് നിര്‍ദേശം. ഇന്‍ഷുര്‍ ചെയ്ത ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് പണം നല്‍കേണ്ടത്.

Print Friendly, PDF & Email

Leave a Comment