Flash News
കോവിഡ് പ്രതിസന്ധിയിൽ പെട്ട ഇന്ത്യ 2020-21 സാമ്പത്തിക വർഷത്തിൽ ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു   ****    അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു   ****    രണ്ടു കോടി കടമുള്ള സംസ്ഥനത്തിന്റെ താത്ക്കാലിക അധിപന്‍ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായി വിജയനോട് അബ്ദുള്ളക്കുട്ടി   ****    കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു   ****    ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ വിചാരിച്ചാല്‍ പശ്ചിമ ബംഗാളിനെ കീഴ്പ്പെടുത്താൻ കഴിയില്ല: മമ്‌ത ബാനര്‍ജി   ****   

തൃശൂരില്‍ നിന്ന് ഹൃദയം ചെന്നൈയിലേക്ക് പറന്നു; ശസ്ത്രക്രിയ വിജയകരം

October 9, 2015 , സ്വന്തം ലേഖകന്‍

????????? ?????????? ???? ???????? ???????????? ??????? ????? ???? ????? ?????? ?????????  ??? ???????????????? ?? ?????????????? ?????? ?????? ????????

തൃശൂര്‍: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയം ചെന്നൈയിലേക്ക് പറന്നു. അവിടെ മരണം കാത്തുകിടന്ന മറ്റൊരാള്‍ക്ക് അത് പുതുജീവന്‍ പകര്‍ന്നു. അപകടത്തില്‍പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ചെറുതുരുത്തി സ്വദേശി അശോകന്റെ ഹൃദയമാണ് പഞ്ചാബിലെ റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ് കെയ്നിന്‍െറ ജീവന്‍ രക്ഷിച്ചത്. തൃശൂര്‍ ദയ ആശുപത്രിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം വേര്‍പ്പെടുത്തിയത്.

ചെന്നൈ ഫോര്‍ട്ടീസ് മലാര്‍ ആശുപത്രിയില്‍ നിന്നത്തെിയ ഡോ. വി. ശ്രീനാഥിന്‍െറ നേതൃത്വത്തില്‍ 20 ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. ശസ്ത്രക്രിയ വിജയകരമായിരുന്നു. അശോകന്റെ ഹൃദയവുമായി നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.08ഓടെ ചെന്നൈ വിമാനാത്താവളത്തിലത്തെി. അഡയാറിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലേക്കുള്ള 12 കിലോമീറ്റര്‍ ദൂരം ആംബുലന്‍സ് ഓടിയത്തെിയത് പത്ത് മിനിറ്റ് കൊണ്ടാണ്. ചെന്നൈ പൊലീസ് ഒരുക്കിയ പ്രത്യേക അതിവേഗ പാതയിലുടെ വിമാനത്താവളത്തില്‍ നിന്ന് ഹൃദയവുമായി ആംബുലന്‍സ് പറന്നത്. 2.20 ഓടെ ശസ്ത്രക്രിയ തുടങ്ങി ആറുമണിയോടെ പൂര്‍ത്തിയായി.

അശോകന്‍െറ ഹൃദയവും കരളും വൃക്കകളും കണ്ണുകളുമാണ് ദാനം ചെയ്തത്. സര്‍ക്കാര്‍ പദ്ധതിയായ ‘ഓപറേഷന്‍ മൃതസഞ്ജീവനി’യിലൂടെ സ്വീകര്‍ത്താക്കളെ കണ്ടത്തെി. വ്യാഴാഴ്ച രാവിലെ എട്ടോടെ ശസ്ത്രക്രിയ മുറിയില്‍ കയറിയ ഡോക്ടര്‍മാര്‍ അവയവങ്ങള്‍ വേര്‍പ്പെടുത്താന്‍ നാലു മണിക്കൂറെടുത്തു. കരള്‍ എറണാകുളം ലേക്ഷോറിലെ രോഗിക്ക് ഉപയോഗിക്കും. വൃക്കകള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റും. നേത്രപടലങ്ങള്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിനാണ് കൊടുത്തത്.

വ്യാഴാഴ്ച ഉച്ചക്ക് 12.09ന് തൃശൂരില്‍നിന്ന് ഹൃദയവുമായി പാഞ്ഞ ആംബുലന്‍സ് 40 മിനിറ്റ് കൊണ്ട് നെടുമ്പാശ്ശേരിയിലത്തെി. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.

നവംബര്‍ 15ന് വിവാഹം നിശ്ചയിച്ചിരുന്ന അശോകന് കഴിഞ്ഞ 27ന് ചെറുതുരുത്തിയിലുണ്ടായ അപകടത്തിലാണ് ഗുരുതര പരിക്കേറ്റത്. ബുധനാഴ്ച രാവിലെയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചതോടെ ബുധനാഴ്ച രാത്രി ഒരുക്കം തുടങ്ങി. വ്യാഴാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് എയര്‍ ആംബുലന്‍സ് എത്തിച്ച് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ മോശമായതിനാല്‍ നടന്നില്ല. പിന്നീടാണ് റോഡ് മാര്‍ഗം നെടുമ്പാശ്ശേരിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top