Flash News

‘നാളെയും ഞാന്‍ എന്റെ ചോറ്റുപാത്രത്തില്‍ ബീഫ് കൊണ്ടുപോകും’; കോട്ടയം സി.എസ്.എം കോളജ് അധ്യാപികയുടെ പോസ്റ്റ്

October 9, 2015 , സ്വന്തം ലേഖകന്‍

06kihun03-beef_ap_2574608fകോട്ടയം: സി.എം.എസ് കോളജില്‍ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കോളജ് ഡിപാര്‍ട്മെന്റിനുള്ളില്‍ ബീഫ് കൊണ്ടുവന്ന് കഴിക്കുമെന്ന പ്രഖ്യാപനവുമായി അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റ്.

സി.എം.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ പ്രഭ സക്കറിയാസാണ് പോസ്റ്റിട്ടത്. ‘10 വര്‍ഷം മുമ്പ് സി.എം.എസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്നും ചോറ്റുപാത്രത്തില്‍ കൊണ്ടുവന്നത് ബീഫാണ്. അത് എന്റെ വീട്ടിലെ ഒരു സാധാരണ ഭക്ഷണമാണ്. രണ്ടുമാസം മുമ്പ് അസോസിയേഷന്‍ ഉദ്ഘാടനത്തിനിടെ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ നേരത്തേ ഇറങ്ങേണ്ടിവന്നപ്പോള്‍ കുട്ടികള്‍ സ്നേഹത്തോടെ പൊതിഞ്ഞു തന്നതും ഒരു ബീഫ് ബര്‍ഗറായിരുന്നു. ഉച്ചക്ക് ഡിപാര്‍ട്മെന്‍റിലിരുന്ന് ചോറ്റുപാത്രത്തില്‍ നിന്ന് കഴിച്ചതും ബീഫാണ്. അത് എപ്പോഴും എനിക്കൊരു സാധാരണ ഭക്ഷണമാണ്. കഴിക്കുന്ന ഭക്ഷണത്തിന്‍െറ പേരില്‍ സുരക്ഷിതമല്ലാതാകുന്ന ഒരിടമല്ല ഈ കോളജ്. ഇത്തരം ഇടങ്ങള്‍ ഇല്ലാതാകാതിരിക്കട്ടെ. നാളെയും ഞാന്‍ എന്‍െറ ചോറ്റുപാത്രത്തില്‍ ബീഫ് കൊണ്ടുപോകും. സി.എം.എസ് കോളജിലെ ഡിപാര്‍ട്മെന്‍റില്‍ ഇരുന്ന് കഴിക്കും. അത് എനിക്കും ആ കോളജിനും ഒരു സാധാരണ കാര്യമാണ്. സാധാരണകാര്യം മാത്രമാണ്’.

ബുധനാഴ്ച് എസ്.എഫ്.ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനിടെ കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇറച്ചിക്കറി വിതരണം തടയാന്‍ പ്രിന്‍സിപ്പല്‍ തടഞ്ഞതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രിന്‍സിപ്പലിനെതിരെ കൈയേറ്റവും നടന്നു. ഈ സംഭവത്തില്‍ 10 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപിക വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വ്യാഴാഴ്ച ഫേസ്ബുക് പോസ്റ്റിട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top