Flash News

പൊതുമരാമത്ത് വകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞിനും, സാമൂഹ്യപ്രവര്‍ത്തക ദയാബായിക്കും ഊഷ്മളമായ സ്വീകരണം നല്‍കി

October 10, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

IMG_9414ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ (ഐ.എ.പി.സി.)ആഗോള മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കാനും, ഐ.എ.പി.സി. നല്‍കുന്ന അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനും ന്യൂയോര്‍ക്കില്‍ എത്തിയ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനും, പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിക്കും ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്പ് നല്‍കി. ഇവരെക്കൂടാതെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജയ്ഹിന്ദ് ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, മംഗളം അസോസിയേറ്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റുമായ ആര്‍. അജിത്ത്കുമാര്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, മനോരമയുടെ സുജിത് നായര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് മീഡിയ അഡ്വൈസര്‍ സജി ഡൊമിനിക് എന്നിവര്‍ക്കും സ്വീകരണം നല്‍കി.

ഐ.എ.പി.സി. ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, യു.എ. നസീര്‍, സിറിയക് സ്കറിയ, ജോണ്‍ കെ. ജോര്‍ജ്, പോള്‍ പനയ്ക്കല്‍, അബ്ദു വെട്ടിക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.

ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലെ ക്ലാരിയോണ്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. സ്വന്തം ജീവിതം തന്നെ സാമൂഹിക നന്മക്കു വേണ്ടി നീക്കിവെച്ച് ഒറ്റയാള്‍ സമരത്തിലൂടെ വടക്കേ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ കൈത്തിരി വെട്ടമായി മാറി ആ ഗ്രാമത്തിന്റെ അവകാശങ്ങള്‍ നേടിയെടുത്ത് പ്രശസ്തിയാര്‍ജ്ജിച്ച ദയാബായിക്ക് ഐ.എ.പി.സി. നല്‍കുന്ന ‘സത്ക്കര്‍മ്മ’ പുരസ്ക്കാരം ഏറ്റുവാങ്ങാനാണ് അവര്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നടപ്പാക്കിയ ആധുനികവല്‍ക്കരണത്തെ മുന്‍നിര്‍ത്തിയാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ‘മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സ്’ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന വികസനത്തിനായി അനുവദിച്ച പദ്ധതി വിഹിതത്തിന്റെ മൂന്നിരിട്ടി വരെ തുക ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് വകുപ്പ് വിനിയോഗിച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യാ ഡവലപ്‌മെന്റ് ഫണ്ടിന്റെ ‘കേരളരത്‌ന’ പുരസ്‌ക്കാരം, ഡെക്കാന്‍ ക്രോണിക്കിളിന്റെ ‘ബെസ്റ്റ് മിനിസ്റ്റര്‍’, അമേരിക്ക ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രത്യേക പുരസ്‌കാരം, റോട്ടറി ഇന്റര്‍നാഷണലിന്റെ ‘ബസ്റ്റ് മിനിസ്റ്റര്‍’ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനു ലഭിച്ചിട്ടുണ്ട്.

IMG_9411 (2) IMG_9425IMG_9403


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top