ശാശ്വതീകാനന്ദയുടെ മരണം: സമഗ്ര അന്വേഷണം വേണം -സുധീരന്‍

sudheeranതിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണം കാണാന്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.

സത്യം പൂര്‍ണമായി ബോധ്യപ്പെടുന്നവിധം ശാശ്വതീകാനന്ദയുടെ ബന്ധുക്കള്‍ക്ക് കൂടി സ്വീകാര്യമായ അന്വേഷണമാണ് വേണ്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്രമം പരിശോധിച്ചേ സര്‍ക്കാറിന് തീരുമാനമെടുക്കാനാവൂ.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചചെയ്തതു കൂടാതെ മറ്റുപലതും മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. ശിവഗിരി മഠാധിപതി, സ്വാമിമാര്‍, ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്. സത്യം പൂര്‍ണമായും പുറത്തുവരണം. ജനങ്ങളെയും ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുംവിധം ഉചിതനടപടി ആവശ്യമാണെന്നും സുധീരന്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment