തടവുകാര്‍ക്ക് അവയവദാനം ചെയ്യാന്‍ അവകാശമുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍

jail-genericന്യൂഡല്‍ഹി: തടവുകാര്‍ക്ക് അവയവദാനം ചെയ്യാന്‍ അവകാശമുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍. ഇക്കാര്യത്തില്‍ കമീഷന്റെ ശിപാര്‍ശ രണ്ടാഴ്ചക്കകം സംസ്ഥാന സര്‍ക്കാറിന് നല്‍കുമെന്ന് ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരിലൊരാള്‍ അവയവദാനത്തിന് അനുമതി തേടിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ട കമീഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തടവുകാരുടെ അവയവദാനത്തിന് എതിരല്ലന്നും അതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ വേണമെന്നുമുള്ള മറുപടിയാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ജയില്‍ മേധാവി കമീഷന് നല്‍കിയത്. തടവുപുള്ളികളുടെ അവയവദാനം സ്വമേധയാ എടുത്ത തീരുമാനമാണെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും കേരളം മറുപടിയില്‍ ചൂണ്ടിക്കാട്ടി. കേരളം മുന്നോട്ടുവെച്ച വാദം ന്യായമാണെന്നും അതിനോട് കമീഷന് യോജിപ്പാണുള്ളതെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. സുതാര്യവും ലളിതവുമായ വ്യവസ്ഥ ഏര്‍പ്പെടുത്തി തടവുകാര്‍ക്ക് അവയവദാനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നായിരിക്കും മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുന്ന ശിപാര്‍ശയില്‍ ആവശ്യപ്പെടുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment