Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചു നല്‍കി

October 13, 2015 , സ്വന്തം ലേഖകന്‍

AU_2012032906_09_14ന്യൂദല്‍ഹി: പഞ്ചാബ് എഴുത്തുകാരി ദാലിപ് കൗര്‍ തിവാന പത്മശ്രീ തിരിച്ചുനല്‍കി. സമകാലിക പഞ്ചാബി സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമാണ് ദാലിപ് കൗര്‍ തിവാന. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അസം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഹൊമെന്‍ ബൊര്‍ഗോഹെയ്ന്‍ തിരിച്ചുനല്‍കി.

1984ല്‍ സിഖുകാര്‍ക്കെതിരെയും അടുത്ത കാലത്ത് മുസ്ലിംകള്‍ക്കെതിരെയും നടന്ന വര്‍ഗീയാതിക്രമം രാജ്യത്തിന് അപമാനമാണെന്ന് 80 കാരിയായ ദാലിപ് കൗര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്നവരെ അറുകൊല ചെയ്യുന്നത് ദൈവത്തിനും ലോകത്തിനും മുന്നില്‍ നമ്മെ നാണക്കേടിലാക്കി. വേരുറപ്പിക്കുന്ന വര്‍ഗീയതക്കെതിരായ എഴുത്തുകാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്മ പുരസ്കാരം മടക്കിനല്‍കുകയാണെന്നും അവര്‍ അറിയിച്ചു.

2004ലാണ് ഇവര്‍ക്ക് പത്മശ്രീ ലഭിച്ചത്. 1971ല്‍ സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് മാത്രം സുര്‍ജിത് പഠാര്‍, ജസ്വീന്ദര്‍ സിങ്, ബല്‍ദേവ് സിങ്, അജ്മീര്‍ സിങ്, അടംജിത് സിങ്, ഗുര്‍ബച്ചന്‍ സിങ്, വാര്യം സന്ധു എന്നീ എഴുത്തുകാര്‍ അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കിയിട്ടുണ്ട്.

ദാദ്രി കൊലപാതകത്തെ തുടര്‍ന്ന് ദിവസങ്ങളായി ഉള്ളില്‍ പുകഞ്ഞ പ്രതിഷേധമാണ് അവാര്‍ഡ് മടക്കിനല്‍കുന്നതിലേക്ക് നയിച്ചതെന്ന് ഹൊമെന്‍ ബൊര്‍ഗോഹെയ്ന്‍ പറഞ്ഞു. ദാദ്രി കൊല മാത്രമല്ല, ഇന്ത്യന്‍ സംസ്കാരവും നാഗരികതയും ഉള്‍ക്കൊള്ളുന്ന ദര്‍ശനങ്ങള്‍ക്കുമേല്‍ ദുശ്ശക്തികള്‍ നടത്തുന്ന കടന്നുകയറ്റവും ഫാഷിസ്റ്റ് പ്രവണതയും ആശങ്കപ്പെടുത്തുന്നതായി ഹൊമെന്‍ പറഞ്ഞു. 1978 ലാണ് ‘പിതാ പുത്ര’ എന്ന നോവലിന് ഹൊമെന്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്.

കന്നട എഴുത്തുകാരി പ്രഫ. റഹമത് താരികെരിയും സാഹിത്യ അക്കാദമി പുരസ്കാരം മടക്കിനല്‍കി. ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ഫാഷിസ്റ്റ് അക്രമങ്ങളെ അപലപിച്ചും ഭരണകൂട സാംസ്കാരികകേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തില്‍ ആശങ്ക രേഖപ്പെടുത്തിയും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള ഉപദേശക സമിതിയില്‍നിന്ന് രാജിവെക്കുന്നതായി ഡോ. പ്രദീപന്‍ പാമ്പിരികുന്ന് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top