ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്സിലെ മലയാളി ഉദ്യോഗസ്ഥ സമ്മേളനം

supply logistics new-page-0 (1)ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സില്‍ (സ്റ്റോര്‍) ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ മലയാളികളുടെ വാര്‍ഷിക സംഗമം നവംബര്‍ 6 വെള്ളിയാഴ്ച്ച 7 മണിക്ക് രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (206-12 Hillside Ave, Queens Village, NY 11427) വച്ച് വളരെ വിപുലമായി സംഘടിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് വി.കെ. രാജന്‍ അറിയിച്ചു. എല്ലാവരും കുടുംബ സമേതം കൃത്യസമയത്തു തന്നെ എത്തിച്ചേരണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരെ ചടങ്ങില്‍ വച്ച് ആദരിക്കുന്നതാണ് എന്ന് ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് നായര്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും ഒപ്പം കലാപരിപാടികളും ഉണ്ടായിരിക്കും.

Print Friendly, PDF & Email

Related News

Leave a Comment