ഗ്രൂപ്പുകള്‍ തമ്മില്‍ പങ്കുകച്ചവടം; തൃശൂരിലെ കോണ്‍ഗ്രസ് സീറ്റ് തര്‍ക്കം പരിഹരിച്ചു

Indian_National_Congressതൃശൂര്‍: തൃശൂരിലെ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം പരിഹരിച്ചു. മേയര്‍ രാജന്‍ ജെ. പല്ലനെ എ ഗ്രൂപ്പില്‍ നിലനിര്‍ത്തി ചെമ്പൂക്കാവില്‍ മത്സരിപ്പിക്കാന്‍ ധാരണയിലത്തെി. കരുണാകര വിഭാഗത്തിന് രണ്ട് സീറ്റും നീക്കിവെച്ചു. ഡി.സി.സി തലത്തില്‍ തര്‍ക്ക പരിഹാരം കാണാത്തതിനത്തെുടര്‍ന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും കര്‍ശന നിലപാടെടുത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്.

എ ഗ്രൂപ്പ് സീറ്റ് നിഷേധിച്ച മേയര്‍ രാജന്‍ പല്ലനെ ഐ ഗ്രൂപ്പ് സീറ്റില്‍ മത്സരിപ്പിക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണനും എം.പി വിന്‍സെന്‍റും തീരുമാനിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വാര്‍ത്ത പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. ഡി.സി.സി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനെക്കൊണ്ടു തന്നെ പല്ലന് സീറ്റ് നിഷേധിച്ച തീരുമാനം തിരുത്തിച്ചു. ഇതേതുടര്‍ന്ന് പല്ലന്‍ പഴയ ഗ്രൂപ്പിലേക്ക് മടങ്ങി. ചെമ്പൂക്കാവില്‍ എ ഗ്രൂപ്പിന്‍െറ സീറ്റില്‍ തന്നെ മത്സരിപ്പിക്കാന്‍ ധാരണയായി.

കരുണാകര വിഭാഗത്തിന് പത്മജ ചോദിച്ച ആറ് സീറ്റുകള്‍ നല്‍കാനാവില്ലന്ന് സി. എന്‍. ബാലകൃഷ്ണനായിരുന്നു നിലപാടെടുത്തത്. ഡി.സി.സി ചര്‍ച്ചയില്‍ ബാലകൃഷ്ണന്റെ നിലപാടുമായി തേറമ്പില്‍ ഉറച്ചു നിന്നു. ഇതോടെ രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റും ബന്ധപ്പെട്ടു. മണ്ണുത്തിയും, കൂര്‍ക്കഞ്ചേരിയും പത്മജക്കു നല്‍കി പരിഹാരം കാണാന്‍ ഐ ഗ്രൂപ്പും സന്നദ്ധമായി. ഇതോടെയാണ് വഴിമുട്ടിയ ചര്‍ച്ചകള്‍ പരിഹാരത്തിലത്തെിയത്. 30 സീറ്റുകളില്‍ ഐ ഗ്രൂപ്പും 18 സീറ്റുകളില്‍ എ ഗ്രൂപ്പും മത്സരിക്കും.

Print Friendly, PDF & Email

Leave a Comment