ഹ്യൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിക്ക് പുതിയ സാരഥികള്‍

Houston Ecumenical Community Office bearers 2015-16

ഹ്യൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റന്റെ (ICECH) 2015-16 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വെച്ച് സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന പൊതുയോഗത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റ് റവ. ഫാ. എം.ടി ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ താഴെ;

പ്രസിഡന്റ് – വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പ, വൈസ് പ്രസിഡന്റ് – റവ. ഫാദര്‍ എബ്രഹാം സഖറിയ, സെക്രട്ടറി – ഡോ. അന്നാ കെ. ഫിലിപ്പ്, ട്രഷറര്‍ – റോബിന്‍ ഫിലിപ്പ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ – റവ. കൊച്ചുകോശി എബ്രഹാം, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ – മോസസ് പണിക്കര്‍, ഓഡിറ്റര്‍ – തോമസ് വൈക്കത്തുശേരില്‍, യൂത്ത് റെപ്രസന്റേറ്റീവ് -റവ. ഫാദര്‍ വില്‍സണ്‍ ആന്റണി.

ഹ്യൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളുടെ കൂട്ടായ്മയാണ് ഐ.സി.ഇ.സി.എച്ച്. ഡോ. അന്നാ കെ. ഫിലിപ്പ് സ്വാഗതവും റോബിന്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. റവ. ഫാദര്‍ ബിനു ജോസഫിന്റെ പ്രാര്‍ത്ഥനയോടുകൂടി യോഗം അവസാനിച്ചു.

Print Friendly, PDF & Email

Related News

Leave a Comment