Flash News

അമേരിക്കക്കും റഷ്യക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

October 14, 2015 , admin

ISIS_1

ദമാസ്‌കസ്: അമേരിക്കക്കും റഷ്യക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തുന്ന കുരിശ് യുദ്ധത്തിന് പകരമാണ് ജിഹാദെന്നും ഐ.എസ് പറയുന്നു. ലോകത്തുള്ള മുസ്ലിം യുവാക്കളെല്ലാം കുരിശ് യുദ്ധത്തിനെതിരെ ജിഹാദിന് തയ്യാറാകണമെന്ന് ശബ്ദ സന്ദേശത്തില്‍ ഐ.എസ് നേതാവ് അബു അഹമ്മദ് അല്‍ അദാനി പറഞ്ഞു. അവിശ്വാസികളുടെയും വിഗ്രഹാരാധകരുടെയും യുദ്ധം വിശ്വാസികളെ ലക്ഷ്യമിട്ടുള്ളതാണെന്നും ശബ്ദ സന്ദേശത്തില്‍ അല്‍ അദാനി പറയുന്നു.

അല്‍ ഖ്വയ്ദയുടെ നേതൃത്വത്തിലുള്ള അല്‍-നുസ്‌റ സംഘം റഷ്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഐഎസ് ജിഹാദിന് യുവാക്കളെ പ്രേരിപ്പിക്കുന്നത്. റഷ്യ സിറിയയില്‍ നടത്തുന്ന വ്യോമാക്രമണത്തിന് പകരമായി റഷ്യക്കാരെ കൊല്ലാനാണ് അല്‍-നുസ്‌റ സംഘം നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി ആഹ്വാനം ചെയ്തത്.

കഴിഞ്ഞ മാസം മുപ്പതിനാണ് സിറിയയിലെ ഭീകര ക്യാമ്പുകള്‍ നേരെ റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. ശക്തമായ ആക്രമണത്തില്‍ ഭീകര സംഘടനകള്‍ക്ക് വലിയ തിരിച്ചടിയാണേറ്റത്. ഇതിന് പ്രതികാരമായാണ് ഭീകര സംഘടനകള്‍ റഷ്യക്കും അമേരിക്കയ്ക്കുമെതിരെ ആക്രമണങ്ങള്‍ മെനയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top