ആന്തൂര്‍ നഗരസഭയില്‍ പത്ത് വാര്‍ഡുകളില്‍ സി.പി.എമ്മിന് എതിരില്ല

cpmതളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വിഭജിച്ച് പുതുതായി രൂപവത്കരിച്ച ആന്തൂര്‍ നഗരസഭയില്‍ 10 വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള വനിത സംവരണ വാര്‍ഡുകളിലാണ് എതിരാളികള്‍ ഇല്ലാത്തത്. ആകെ 28 വാര്‍ഡുകളാണുള്ളത്.

പി.കെ. ശ്യാമള (മോറാഴ), എം. പ്രീത (മുണ്ടപ്രം), എം. സതി (മയിലാട്ട്), പി.പി. ഉഷ ( കോടല്ലൂര്‍ ), കെ.പി. ശ്യാമള (പറശ്ശിനി), ടി.യു. സുനിത (തളിവയല്‍), ഒ. പ്രീത (സി.എച്ച്. നഗര്‍), എം.വി. സരോജം (അഞ്ചാം പീടിക), എ. പ്രിയ (വേണിയില്‍ ), ടി. ലത (പാളിയത്ത് വളപ്പ്) എന്നിവര്‍ക്കാണ് എതിരാളികള്‍ ഇല്ലാത്തത്.

ഇവിടെ ചെയര്‍പേഴ്സനായി പരിഗണിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും മുന്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സനുമായിരുന്ന പി.കെ. ശ്യാമളയെയാണ്. മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയാണ് ഈ അധ്യാപിക.

Print Friendly, PDF & Email

Leave a Comment