Flash News

ശബരിമലയില്‍ പഞ്ചലോഹം പൊതിഞ്ഞ പതിനെട്ടാംപടി പൂര്‍ത്തിയായി

October 15, 2015 , സ്വന്തം ലേഖകന്‍

Ayyappa18112008221520236ശബരിമല: ശബരിമലയില്‍ പുതിയ പഞ്ചലോഹ കവചം പൊതിഞ്ഞ പതിനെട്ടാംപടി സമര്‍പ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ചടങ്ങുകള്‍ക്കായി വ്യാഴാഴ്ച വൈകീട്ട് നട തുറന്നു. രാവിലെ 10നും 10.30നും മധ്യേയാണ് പതിനെട്ടാംപടി സമര്‍പ്പണ ചടങ്ങ്. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് മുഖ്യകാര്‍മികത്വം വഹിക്കും.

പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. പടിപൂജയും ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്കുശേഷം വെള്ളിയാഴ്ച രാത്രി 10ന് നട അടക്കും. പിന്നീട് തുലാമാസ പൂജകള്‍ക്കായി ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. 18ന് രാവിലെയാണ് പുതിയ മേല്‍ശാന്തി നറുക്കെടുപ്പ്.

Sabarimala


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top